പൂർവാധികം ശക്തിയോടെ തിരിച്ച് വരൂ ; പുത്തൻ പ്രതീക്ഷകളേകി മഹേഷിന്റെ ചിത്രം

മിമിക്രിയിലൂടെ ഏവരുടെയും മനം കവർന്ന താരമാണ് മഹേഷ് കുഞ്ഞുമോൻ. പല ടെലിവിഷൻ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമെല്ലാം മഹേഷ് കുഞ്ഞുമോൻ തന്റെ കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഒട്ടനവധി ആരാധകരെ തന്റെ മിമിക്രിയിലൂടെ സംബന്ധിച്ച താരത്തിന് കഴിഞ്ഞിടയ്ക്കായിരുന്നു ഒരു അപകടം സംഭവിച്ചത്.

അപകടത്തിൽ കൊല്ലം സുധി മരണപ്പെടുകയും മഹേഷ് കുഞ്ഞുമോനും ബിനു അടിമാലിയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാകുകയും ചെയ്തിരുന്നു. ചികിത്സയിൽ കഴിയുകയായിരുന്ന മഹേഷ് കുഞ്ഞുമോന്റെ പുതിയ ഒരു ചിത്രമാണ് ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത്. സൈജു കുറുപ്പിനൊപ്പമുള്ള ചിതമാണ് മഹേഷ് പങ്കുവെച്ചിരിക്കുന്നത്.

നിറഞ്ഞ പുഞ്ചിരിയോടെയുള്ള മഹേഷിന്റെ ചിത്രം ഏവരിലും വലിയ ഒരു പ്രതീക്ഷ തന്നെയാണ് നൽകുന്നത്. അപകടത്തിൽ മുൻനിരയിലുള്ള പല്ലുകളെല്ലാം പോയിരുന്നു. ആ പല്ലുകളെല്ലാം വീണ്ടും ഫിറ്റ് ചെയ്തതിനു ശേഷമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. പൂർവാധികം ശക്തിയോടെ തിരിച്ച് വരൂ എന്നാണ് മഹേഷിനോട് കമന്റ് ബോക്സിലെത്തി ഏവരും പാഞ്ഞിരിക്കുന്നത്.