ടേക് ഓഫ് എപ്പോഴാണ് പാർവ്വതിയുടെ സിനിമ ആയത് ? പാര്‍വതിക്ക് ഇസ്ലാമോഫോബിയ എന്താണെന്ന് അറിയില്ല !! തുറന്നടിച്ച് മഹേഷ് നാരായണന്‍ ( വീഡിയോ)

mahesh-narayan-islamobhibia

ടേക് ഓഫ്  എന്ന സിനിമയിൽ ഇസ്‌ലാമോബോബിയ ഉണ്ട് എന്ന പാർവതിയുടെ പരാമർശത്തോട് പ്രതികരിക്കുകയാണ് സംവിധായകൻ മഹേഷ് നാരായണൻ. നടി പർവതിക്കോ അത് പറഞ്ഞവർക്കോ ഇസ്ലാമോ ബോബിയ എന്താണെന്നു പോലും അറിയില്ല എന്ന് സംവിധായകൻ പറയുന്നു. ഇപ്പോൾ പ്രതികരണവുമായി സംവിധായാകൻ രംഗത്ത് എത്തിയിരിക്കുകയാണ്.

parvathi-directer

മഹേഷ് നാരായണന്റെ പ്രതികരണം എങ്ങനെ , പാര്‍വതിയ്‌ക്കോ ഈ പറഞ്ഞ ആളുകള്‍ക്കോ ഇസ്ലാമോഫോബിയ എന്താണെന്ന് അറിയില്ല, ഞാന്‍ അങ്ങനെയാണ് കാണുന്നത്. ടേക്ക് ഓഫ് ഒരു ഫിക്ഷണല്‍ കഥയാണ്. അതിനകത്ത് ആരുടെയും പക്ഷത്തു നിന്ന് സിനിമ പറഞ്ഞിട്ടില്ല. ചിത്രത്തിലെ സമീറ ഭര്‍ത്താവുമായിട്ടാണ് ഇറാഖില്‍ പോകുന്നത്, അങ്ങനെ ഒരു നഴ്‌സ് യഥാര്‍ത്ഥത്തില്‍ ഉണ്ടായിട്ടില്ല. ടൈംലൈന്‍ മാത്രമേ എടുത്തിട്ടുള്ളു. ഫിക്ഷണലൈസായിട്ടാണ് ആള്‍ക്കാരെ പ്ലേസ് ചെയ്തിരിക്കുന്നത്. അത് ഫിലിം മേക്കറുടെ സ്വാതന്ത്ര്യമാണ്.

2017ല്‍ പ്രശസ്ത ഛായാഗ്രാഹകന്‍ മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു ടേക്ക് ഓഫ്. ഇറാഖിലെ യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ നഴ്സുമാരുടെ കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം.

parvathi directer

ചിത്രത്തിന്റെ സംവിധായകന്‍ ഇതിനെ ക്കുറിച്ച്‌ തുറന്നു സംസാരിച്ചിരുന്നില്ല. ഇപ്പോഴിതാ അദ്ദേഹം കൃത്യമായ മറുപടി അഭിമുഖത്തിലൂടെ നല്‍കുകയാണ്. ടെററിസത്തെ ഒരിക്കലും ഇസ്ലാമോഫോബിയയായി കൂട്ടികുഴയ്ക്കാന്‍ പാടുള്ളതല്ല. പൊളിറ്റിക്കല്‍ കറക്ടട്നെസ്സ് നന്നായി നോക്കിയ ശേഷം എടുത്ത സിനിമയാണ് ഇത്. ടേക്ക് ഓഫില്‍ ഇസ്ലാമോഫോബിയ ഉണ്ടെങ്കില്‍ അവര്‍ എനിക്ക് ആ രാജ്യത്ത് കടക്കാന്‍ അനുവാദം തരില്ല. ടേക്ക് ഓഫില്‍ ഇസ്ലാമോഫോബിയ ഉണ്ടെങ്കില്‍ ഇറാനില്‍ ഒരിക്കലും ആ സിനിമ തെരഞ്ഞെടുക്കപ്പെടില്ലായിരുന്നു അദ്ദേഹം പറഞ്ഞു.

കടപ്പാട്  : The Cue