പ്രതിഫലത്തെ കുറിച്ച് സംസാരിച്ച് കഴിഞ്ഞാൽ അഡ്ജസ്റ്റ്മെന്റ് ചെയ്യാനാണ് പലരും പറയുന്നത്

കന്മദം എന്ന സിനിമയിൽ കൂടി അഭിനയത്തിന് തുടക്കം കുറിച്ച താരമാണ് മഹിമ. പരസ്യ ചിത്രത്തിൽ കൂടിയാണ് തരാം ക്യാമറയ്ക് മുന്നിൽ എത്തുന്നത് എങ്കിലും കന്മദത്തിൽ കൂടിയാണ് സിനിമയിലേക്ക് ക്ഷണം ലഭിക്കുന്നത്. ഈ പരസ്യ ചിത്രം കണ്ടു തന്നെയാണ് താരത്തിനു സിനിമയിൽ ക്ഷണം ലഭിക്കുന്നത്. അതിനു ശേഷം നിരവധി സിനിമകളിലും സീരിയലുകളിലും ആണ് താരം അഭിനയിച്ചത്. സീരിയലുകളുടെ ഒക്കെ ഭാഗമായി എങ്കിലും വലിയ സിനിമകളിൽ ഒന്നും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ലഭിച്ചിട്ടുള്ള സിനിമകളിൽ എല്ലാം ചെറിയ വേഷങ്ങളിൽ ആണ് താരം എത്തിയിട്ടുള്ളതും. അതിന്റെ കാരണം ഇപ്പോൾ മഹിമ തന്നെ പറയുകയാണ്.

നിരവധി ചിത്രങ്ങളിൽ നിന്നും തനിക്ക് ക്ഷണം വന്നിട്ടുണ്ട്. എന്നാൽ അതിൽ പലതും തനിക്ക് നഷ്ടമാകുകയുംചെയ്തിരുന്നു . കഥാപാത്രത്തെ കുറിച്ചും പ്രതിഫലത്തെ കുറിച്ചും എല്ലാം സംസാരിച്ച് ധാരണയിൽ ആയി കഴിയുമ്പോൾ പിന്നീട് അവർ പറയുന്നത് അഡ്ജസ്റ്റ്മെന്റിനെ കുറിച്ചാണ്. അതിനു താൻ തയാറല്ല എന്ന് പറഞ്ഞാൽ പിന്നെ അവർ ശത്രുക്കളോട് പെരുമാറുന്നത് പോലെയാണ് തന്നോട് പെരുമാറുന്നത്. അങ്ങനെ ആണ് മിക്ക അവസരങ്ങളും തനിക് നഷ്ടപ്പെട്ടത്. തനിക്ക് മൂന്ന് രീതിയിൽ ആണ് അവസരങ്ങൾ നഷ്ടപെട്ടത്. ഒന്ന് അഡ്ജസ്റ്റ്മെന്റിന് തയാറാകാതെ, മറ്റൊന്ന് പ്രൊഡക്ഷൻ കണ്ടറോളൻമാർ മനപൂർവം തന്നെ വിളിക്കാതിരിക്കുന്നത്. മൂന്നാമത് നായിക നടിമാർ തന്നെ പാര വെക്കുന്നത്.

മനസ്സിൽ ഉള്ളത് അത് പോലെ തന്നെ തുറന്ന് പറയുന്ന സ്വഭാവം ആണ് എന്റേത്. അത് കൊണ്ട് തന്നെ എനിക്ക് ശത്രുക്കളും കൂടുതൽ ആണ്. പല ഷൂട്ടിങ് ലൊക്കേഷനുകളിൽ വെച്ചും സംവിധായകൻ തന്റെ ഭാര്യയെ കുറിച്ച് അശ്‌ളീല കമെന്റുകൾ പറയുകയും ചിരിക്കുകയും ചെയ്യും,  അതും അസിസ്റ്റന്റിനെ മുന്നിൽ. കാറിൽ ജോലി കഴിഞ്ഞു മുറിയിലേക്ക് പോകുമ്പോഴും ഇവർ ഇങ്ങനെ ഉള്ള സംസാരം തന്നെ. പലർക്കും മാതാപിതാക്കളുടെ വില പോലും അറിയാത്തവർ ആണ്. അതാണ് സ്വന്തം ഭാര്യയെ കുറിച്ച് വരെ ഇങ്ങനെ സംസാരിക്കുന്നത്. പരിധി വിട്ടപ്പോൾ ഞാൻ ഒരിക്കൽ പ്രതികരിച്ചു. അപ്പോൾ അവർ എന്നെ ആ സീരിയലിൽ നിന്ന് പുറത്താക്കിയാണ് ദേക്ഷ്യം തീർത്തത്.

Devika Rahul