കാണുന്നവർക്ക് തോന്നും ഞങ്ങൾ നല്ല ജോഡികളാണെന്ന്! എന്നാൽ ഞങ്ങൾ ഒരു വാക്ക് പോലും മിണ്ടാറില്ല, ഷെയിൻ നിഗത്തെ കുറിച്ച്, മഹിമ നമ്പ്യാർ 

നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി മഹിമ നമ്പ്യാർക്ക് ഒരു പ്രേഷക സ്ഥാനം നേടിക്കൊടുത്ത ചിത്രമാണ് ‘ആർ ഡി എക്സ്’ ചിത്രത്തിൽ മഹിമയുടെ നമ്പ്യാറിന്റെ ജോഡി ആയിട്ട് എത്തിയത് ഷെയിൻ നിഗം ആയിരുന്നു, ആർ ഡി എക്‌സിനു ശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രമാണ് ‘ലിറ്റിൽ ഹാർട്സ്.’  ഇപ്പോൾ നടൻ ഷെയിൻ  നിഗത്തെ കുറിച്ച് മഹിമ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്,

ഷെയിൻ സിനിമയിൽ  അഭിനയിക്കുമ്പോൾ ക്യാരക്റ്റർ പിടിച്ചിരിക്കുമെന്ന് മനസിലാക്കാൻ ഞാൻ ഒരുപാട് വൈകിയിരുന്നു. ഷെയിൻ റോബർട്ട് ആയി അഭിനയിക്കുമ്പോൾ റോബർട്ട് ആയിരിക്കും തികച്ചും. ഞങ്ങൾ തമ്മിലുള്ള ആകെ കമ്മ്യുണിക്കേഷൻ ഡയലോഗ് പറയുമ്പോൾ മാത്രമാണ്. കാണുന്നവർക്ക് തോന്നും ഞങ്ങൾ നല്ല ജോഡികളാണ് എന്ന് എന്നാൽ ഞങ്ങൾ ഒരു വാക്ക് പോലും മിണ്ടാറില്ല അങ്ങനെ ആയിരുന്നു ആർ ഡി എക്‌സിൽ ഷെയിൻ അഭനയിക്കുമ്പോൾ  മഹിമ പറയുന്നു

എന്നാൽ ലിറ്റിൽ ഹാർട്സിൽ അഭിനയിക്കുമ്പോൾ ഷെയിനെ നല്ല മാറ്റം ഉണ്ട്. ഞാൻ ആ ചിത്രത്തിൽ അഭിനയിക്കാൻ എത്തിയപ്പോൾ ഷെയിൻ എന്നോട് വന്നു  ആ മഹിമ എന്ന് പറഞ്ഞുകൊണ്ട് കൈയൊക്കെ തന്നു, ശരിക്കും ഞാൻ ഞെട്ടിപോയി, കാരണം നല്ല ചേഞ്ച് ഷെയിനിന് ഉണ്ടായിരുന്നു. മഹിമ പറയുന്നു