Film News

ഉണ്ണി മുകന്ദന്‍ ബ്ലോക്ക് ചെയ്യാന്‍ ഇതായിരുന്നു കാരണം-മഹിമ പറയുന്നു

ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരുമാണ് സോഷ്യലിടത്ത് നിറയുന്നത്. ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രം ജയ് ഗണേഷ് റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളിലാണ് ഇരുവരും. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനിടെ ഉണ്ണി മുകുന്ദന്റെ വെളിപ്പെടുത്തലുകള്‍ വൈറലായിരുന്നു. നടി മഹിമയുടെ നമ്പര്‍ താന്‍ ഏഴ് വര്‍ഷത്തോളം ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു എന്നായിരുന്നു ഉണ്ണിയുടെ വെളിപ്പെടുത്തല്‍. ഇപ്പോഴിതാ അത് എന്തിനായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മഹിമ തന്നെ.

‘മാസ്റ്റര്‍ പീസ്’ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തിനെയാണ് ഉണ്ണി അവതരിപ്പിച്ചത്. മഹിമയും ശ്രദ്ധേമായ വേഷത്തിലെത്തിയിരുന്നു. ഉണ്ണിയുമായി വല്ല്യ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. നല്ല ചൂടന്‍ സ്വഭാവമായിരുന്നു ഉണ്ണിയ്ക്ക്. ഒന്നും സംസാരിക്കില്ല. തന്നെ ആദ്യമായ കണ്ടപ്പോള്‍ പേര് മാത്രമാണ് ചോദിച്ചത്. മറ്റൊന്നും ചോദിച്ചില്ല.

തനിക്ക് ഡോഗ്‌സിനെ ഇഷ്ടമാണ്, വീട്ടില്‍ ഉണ്ട്. ഉണ്ണിയ്ക്കും ഡോഗ്‌സിനെ ഇഷ്ടമാണ്. ഒരിക്കല്‍ തന്റെ ഡോഗ് ട്രെയിനര്‍ ഉണ്ണിയ്ക്ക് ഒരു റോഡ് വീലര്‍ ബ്രാന്‍ഡുണ്ട്, ഇവര്‍ക്ക് ഒരു റോഡ് വീലറിനെ സമ്മാനിക്കാന്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം നേരിട്ട് പറയാന്‍ ഉണ്ണി മുകുന്ദനുമായി ബന്ധമില്ല.

അങ്ങനെ ഉദയ്കൃഷ്ണയോടാണ് ഉണ്ണി മുകുന്ദന്റെ നമ്പര്‍ ചോദിക്കുന്നത്. താനും ഉദയേട്ടനും അടുത്ത ബന്ധുമാണുള്ളത്. തന്റെ ഗോഡ് ഫാദറാണ് ഉദയേട്ടന്‍. അങ്ങനെ അദ്ദേഹത്തില്‍ നിന്നാണ് നമ്പര്‍ വാങ്ങിയത്. തനിക്ക് ഉണ്ണി മുകുന്ദനുമായി ബന്ധമില്ലെന്നും താന്‍ വിളിക്കുമെന്നും ഉണ്ണിയോട് പറയാന്‍ പറഞ്ഞു.

അങ്ങനെ ഉണ്ണി മുകുന്ദന് വോയ്‌സ് മെസ്സേജിട്ടു. ഉണ്ണി എന്നെ ഓര്‍മ്മയുണ്ടാകുമെന്ന് വിചാരിക്കുന്നു. ഇങ്ങനെയൊരു കാര്യം പറയാന്‍ ഉദയ് ആണ് നമ്പര്‍ തന്നത്. പറയുന്ന കൂട്ടത്തില്‍ രണ്ട് മൂന്ന് തവണ ഉദയ് ഉദയ് എന്നു പറയുന്നുണ്ടായിരുന്നു. കാര്യം മനസ്സിലായില്ല. രണ്ടാമത്തെമെസേജ് അയക്കുമ്പോഴേക്കും തന്നെ ബ്ലോക്കും ചെയ്‌തെന്നും മഹിമ പറയുന്നു.

ഈ സംഭവത്തിന് ശേഷം ഉദയേട്ടന്‍ വിളിച്ചു, നീ ഉദയാ എന്നു പറഞ്ഞോ എന്നും ചോദിച്ചു. അറിയാതെ പറഞ്ഞതാണെന്ന് താന്‍ പറഞ്ഞെന്നും മഹിമ പറയുന്നു. സംഭവം ഇങ്ങനെയാണ്, ഉണ്ണി ഉദയേട്ടനെ വിളിച്ചിട്ട് പറഞ്ഞു അവളെന്ത് അഹങ്കാരിയാണെന്ന് ചോദിച്ചു. അങ്ങനെ ജയ്ഗണേഷിനെത്തിയപ്പോഴാണ് തന്നെ അണ്‍ബ്ലോക്ക് ചെയ്തതെന്നും മഹിമ പറയുന്നു. അണ്‍ബ്ലോക്ക് ചെയ്ത് ‘welcome to our movie’ എന്ന മെസ്സേജ് ഇട്ടന്നും ഉണ്ണി പറഞ്ഞിരുന്നു.

Anu