Film News

സ്‌റ്റൈലിഷ് ലുക്കിലെത്തി വെള്ളച്ചാട്ടത്തിന്റെ ദൃശ്യ ഭംഗി ആസ്വദിച്ച് മഹിമ!!!

ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന കഥാപാത്രമായെത്തിയ
സൂപ്പര്‍ഹിറ്റ് ചിത്രം ആര്‍ഡിഎക്‌സിലൂടെ മലയാളത്തിന്റെ പ്രിയ താരമായ നായികയാണ് മഹിമ നമ്പ്യാര്‍. പിന്നാലെ തന്നെ അടുത്ത ചിത്രത്തിലും നായികയായി മഹിമ എത്തിയിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ജയ് ഗണേഷില്‍ മഹിമയാണ് നായികയാവുന്നത്.

ഇടവേളകളെല്ലാം യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നയാളാണ് താരം. ഇപ്പോഴിതാ ഷൂട്ടിനിടിയിലെ ഇടവേളയില്‍ യാത്ര പോയിരിക്കുകയാണ് മഹിമ. ആ ചിത്രങ്ങളാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. പാലരുവി വെള്ളച്ചാട്ടം ആസ്വദിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.

പച്ച ടീ ഷര്‍ട്ടും ജീന്‍സും അണിഞ്ഞ് സ്‌റ്റൈലിഷ് ലുക്കിലാണ് ആണ് താരം എത്തിയിരിക്കുന്നത്. കൂളിംഗ് ഗ്ലാസും വച്ച് വെള്ളച്ചാട്ടത്തിന്റെ ദൃശ്യ ഭംഗി മനംനിറഞ്ഞ് ആസ്വദിക്കുകയാണ് താരം. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് സ്‌നേഹം നിറച്ച് കമന്റുകള്‍ നല്‍കുന്നത്.

‘ജയ് ഗണേഷ്’ എന്ന ചിത്രമാണ് താരം ഇപ്പോള്‍ ചെയ്യുന്നത്. ആര്‍ഡിഎക്‌സിലുടെ ഹിറ്റ് ജോഡികളായ ഷെയ്ന്‍- മഹിമ കൂട്ടുക്കെട്ടില്‍ പുതിയ ചിത്രവും അണിയറയിലുണ്ട്. ‘ലിറ്റില്‍ ഹാര്‍ട്‌സ്’ എന്നാണ് ചിത്രത്തിന്റെ പേര്.

Anu B