Categories: Film News

മോഹൻലാലിന്റെ മനസ് ചില നേരം കുട്ടികളെ പോലെ! അദ്ദേഹത്തിന്റെ കൈയിൽ ബ്ലേഡ് വെച്ച് വരഞ്ഞു, സംഭവത്തെ കുറിച്ച്; മേജർ രവി

മോഹൻലാലും മേജർ രവിയും തമ്മിൽ സിനിമക്ക് പുറമെ നല്ല ബന്ധമാണ്അത്  എല്ലാവർക്കുമറിയാവുനന്നതാണ്.  മോഹന്ലാലിനെക്കുറിച്ച് പറഞ്ഞാൽ ഒരിക്കലും തീരില്ലെനന്മന്നാണ് മേജർ  രവി  മുൻപ്    പ റഞ്ഞത് . ലാലു എന്നാണ് മോഹൻലാലിന്  മേജർ രവി വിളിക്കുന്നത്. മോഹൻലാലുമായുള്ള ബന്ധം അത്രത്തോളം ഡീപ്പ് ആണ് മേജർ രവിക്ക് . നല്ലൊരു സുഹൃത്തും അഭ്യുദയകാംക്ഷിയും, നല്ലൊരു സഹോദരൻ ഒക്കെയാണ് ലാലെന്നാണ് മേജർ രവി പറയുന്നുണ്ട് ,  സിനിമയുമായുള്ള ബന്ധം എന്നതിലുപരി വ്യക്തി ജീവിതത്തിൽ തനിക്ക്  മോഹൻലാലിനെയാണ് കൂടുതൽ അടുപ്പമായിട്ടുള്ളത്  മേജർ രവി പറയുന്നു. ഓരോ കാര്യങ്ങൾ അറിയാനും പഠിക്കാനും ഒക്കെയുള്ള മോഹൻലാലിന്റെ  മനസ്സ് ചിലനേരം കുട്ടികളെ പോലെയാണ്ന്നും മേജർ രവി പറയുന്നു . മോഹൻലാലുമൊത്തുള്ള  ഒരു അനുഭവകഥയും അദ്ദേഹം പങ്കിടുകയുണ്ടായി. ആരാധകരെ കൊണ്ട് താരങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾനിരവധിയാണ്. അത്തരം ആരാധനാ ഭ്രാന്തിന്റെ കുഴപ്പങ്ങൾ നിരവധി  മോഹൻലാലിനും നേരിടേണ്ടി വന്നിട്ടുണ്ട്.

മോഹൻലാലിനോടുള്ള  ആരാധന കൂടി പലരും അദ്ദേഹത്തെ ബ്ലേഡ് വച്ച് വരഞ്ഞിട്ടുണ്ടെന്ന് ആണ്  മേജർ രവി വെളിപ്പെടുത്തിയത്. ആരാധകർ മോഹൻലാലിന്  ഷേക്ക് ഹാൻഡ് കൊടുക്കുമ്പോൾ ബ്ലേഡ് വച്ച് വരയും. അതുകൊണ്ടാണ് പല അഭിനേതാക്കളും ആരാധകരിൽ നിന്നും കൈവലിക്കുന്നത് എന്നാണ് മേജർ രവി ഇപ്പോൾ പറയുന്നത്. മോഹൻലാലിനൊപ്പം കശ്മീരിൽ പോയപ്പോഴുണ്ടായ അനുഭവവും അദ്ദേഹം വെളിപ്പെടുത്തി.  ‘നമ്മൾ ചിലപ്പോൾ താരങ്ങൾക്ക് ജാഡയാണെന്ന് പറയും. എന്നാൽ എത്രയോ പേർ മോഹൻലാലിനെ ബ്ലേഡ് വച്ച് വരഞ്ഞിട്ടുണ്ട്.  അദ്ദേഹത്തോടുള്ള ആരാധനമൂത്തിട്ട് എന്തെങ്കിലും ഒരു ശ്രദ്ധകിട്ടാൻ ഷേക്ക് ഹാൻഡ് കൊടുക്കുന്ന സമയത്ത് ബ്ലേഡ് വച്ചിട്ട് വരയും. അതാണ് താരങ്ങൾ  ചില സമയത്ത് കൈവലിക്കുന്നത്. ഇതെല്ലാം താൻ  കണ്ടതാണ്’ എന്നാണ് മേജർ രവി പറയുന്നത്. അതേസമയം കശ്മീരിൽ ആരും തിരിച്ചറിയാത്താതിനാൽ മോഹൻലാൽ സ്വാതന്ത്ര്യം ആഘോഷിക്കുന്നത് താൻ കണ്ടിട്ടുണ്ട് എന്നും മേജർ രവി പറയുന്നു. ആരും കാണാനില്ലാത്തതു കൊണ്ട്  കാശ്മീരിൽ മോഹൻലാൽ  വളരെ കംഫർട്ടായിരുന്നുവെന്നും സ്വാതന്ത്ര്യം ആഘോഷിക്കുകയായിരുന്നുവെന്നും മേജർ രവി പറഞ്ഞു.

മോഹൻലാൽ ലഫ്റ്റനന്റ് ആയ ശേഷം ട്രെയിനിംഗിനായി കശ്മീരിൽ പോയിരുന്നു. ഈ യാത്രകളിലൊക്കെ ചായകുടിക്കാനൊക്കെ ഇറങ്ങുമ്പോൾ ആർക്കും മോഹൻലാലിനെ പരിചയം ഇല്ല. ആരും കാണാൻ ഇല്ലാത്തതു കൊണ്ട് മൂപ്പർ വളരെ കൺഫർട്ടബിൾ ആയിരുന്നു. അവിടെ പലയിടങ്ങളിലും പട്ടാളം മാത്രമെ കാണു.  അവിടെ താമസിച്ച് ഒരിക്കൽ മോഹൻലാലിനെയും കൊണ്ട്  ലൈൻ ഓഫ് കൺട്രോൾ കാണാൻ പോ‌യി എന്നും  അവിടെ ചെന്ന് അവിടെയുള്ള താഴ്വരകളും ഗ്രാമങ്ങളുമെല്ലാം  കണ്ട് മോഹൻലാൽ‌ അന്താളിച്ച് നിൽക്കുന്നത് താൻ  കണ്ടിട്ടുണ്ട് എന്നും  ഒരോന്ന് പറഞ്ഞ് മനസിലാക്കി കാണിച്ചുകൊടുക്കുമ്പോൾ മോഹൻലാലിൽ ഒരു ഉത്സാഹം കാണാൻ സാധിക്കുമെന്നും  താരം  പറയുന്നത്  .  ഏതൊരു പട്ടാളക്കാരനിലും കാണുന്നതിനേക്കാൾ ഉത്സാഹം മോഹൻലാലിൽ കണ്ടിട്ടുണ്ട്. ആ താൽപര്യം മോഹൻലാലിൽ നിന്നും പോയി കണ്ടിട്ടുമില്ല. മിലട്ടറിയുടെ ഭാ​ഗമായശേഷം കിട്ടിയ ഒരോ ചെറിയ അം​ഗീകാരങ്ങളും പത്മശ്രീക്കൊപ്പമൊക്കെ വളരെ അഭിമാനത്തോടെ അദ്ദേഹം സൂക്ഷിക്കുന്നുണ്ട് എന്നും മേജർ രവി കൂട്ടിച്ചേർത്തു കുരുക്ഷേത്രയുടെ ഷൂട്ട് കഴിഞ്ഞ് കാർഗിലിൽ നിന്നും വരുന്ന വഴി ചായ കുടിക്കാനിറങ്ങി അതിനു ശേഷം  കുറച്ച് കഴിഞ്ഞപ്പോൾ മോഹൻലാലിനെ കാണാനില്ല എന്നും  ഒരു ബസിന്റെ പിന്നിൽ ചാടിക്കയറി കശ്മീർ കശ്മീർ എന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നൊരു മോഹൻലാലിനെ താൻ  കണ്ടുവെന്നും മേജർ രവി പറയുന്നു . മോഹൻ ലാൽ അനഗ്നെ ചെയ്യാൻ  കാരണം ആരും അദ്ദേഹത്തിനെ തിരിച്ചറിയുന്നില്ല എന്നതായിരുന്നുവെന്നും  ആ സ്വാതന്ത്ര്യം മോഹൻലാൽ  ആഘോഷിക്കുക ആയിരുന്നുവെന്നും  ഒരു ആർട്ടിസ്റ്റിന്റെ ഫ്രീഡം എന്ന് പറയുന്നത് എന്താണെന്നും അത് ലഭിക്കുമ്പോഴുള്ള സുഖം എന്താണെന്നും ലാലിലൂടെ കണ്ട നിമിഷമായിരുന്നു അത്’ മേജർ രവി പറഞ്ഞു.

Sreekumar R