സിനിമകളെക്കാൾ യാത്രകളെ സ്നേഹിക്കുന്നയാളാണ് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ. താരപുത്രൻ ആയിട്ടും പിന്നിട് സിനിമയിൽ തിളങ്ങിയിട്ടും പ്രണവിന്റെ ലളിത ജീവിതം ഏറെ പ്രശംസ നേടിയിരുന്നു. പ്രണവ് ഡ്രൈവിംഗ് ലൈസൻസ് നേടിയ സമയത്തെ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. 18-ാം വയസിൽ തന്നെ പ്രണവ് ലൈസൻസ് നേടിയിരുന്നു. ലൈസൻസ് ലഭിച്ച മകനോട് അമ്മയായ സുചിത്ര മോഹൻലാൽ ഏറ്റവും വിലകൂടിയ കാറ് എടുത്തോളാനും പറഞ്ഞു. പക്ഷേ, അമ്മ പോലും പ്രതീക്ഷിക്കാത്ത കാര്യമാണ് പ്രണവ് ചെയ്തത്.
പ്രണവ് മോഹൻലാൽ ഡ്രൈവിംഗ് ലൈസൻസ് എടുത്ത സമയത്ത് അന്നത്തെ വിലകൂടിയ കാറുകളിൽ ഒന്നായ ടൊയോട്ട കൊറോള അമ്മ സുചിത്രയ്ക്ക് ഉണ്ടായിരുന്നു. ‘എടാ അപ്പൂ, നീ അതെടുത്തോ’ എന്ന സുചിത്ര പറയുകയും ചെയ്തു. എന്നാൽ, ‘അത് വേണ്ട അമ്മ’ എന്നാണ് പ്രണവ് പറഞ്ഞത്. സംവിധായകൻ മേജർ രവി ഈ സംഭവം കാണുകയും ചെയ്തു.. ഒരു അഭിമുഖത്തിനിടെ മേജർ രവി തന്നെയാണ് ഈ സംഭവം തുറന്നു പറഞ്ഞത്.. അന്ന് വിലകൂടിയ കാറ് സ്വന്തമാക്കാതിരുന്ന പ്രണവ് മറ്റൊരു കാർ വാങ്ങുകും ചെയ്തു.
ഒരുപാട് നിർബന്ധങ്ങൾക്കുശേഷമാണ് പ്രണവ് ഒരു കാർ വാങ്ങിയത്. അന്നത്തെ മാരുതി 800 അല്ലെങ്കിൽ സെൻ ആയിരുന്നു ആ കാർ. പ്രണവ് വാങ്ങിയ കാറിൽ എസി പോലും ഇല്ലായിരുന്നു എന്നാണ് മേജർ രവി ഓർമ്മിക്കുന്നത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…