ആഡംബര കാർ എടുത്തോ എന്ന് പ്രണവിനോട് അമ്മ; അതെടുത്തില്ല, പക്ഷേ പ്രണവ് വാങ്ങിയ കാ‍ർ കണ്ട് എല്ലാവരും ഞെട്ടി

സിനിമകളെക്കാൾ യാത്രകളെ സ്‌നേഹിക്കുന്നയാളാണ് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ. താരപുത്രൻ ആയിട്ടും പിന്നിട് സിനിമയിൽ തിളങ്ങിയിട്ടും പ്രണവിന്റെ ലളിത ജീവിതം ഏറെ പ്രശംസ നേടിയിരുന്നു. പ്രണവ് ഡ്രൈവിംഗ് ലൈസൻസ് നേടിയ സമയത്തെ ഒരു സംഭവമാണ്…

സിനിമകളെക്കാൾ യാത്രകളെ സ്‌നേഹിക്കുന്നയാളാണ് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ. താരപുത്രൻ ആയിട്ടും പിന്നിട് സിനിമയിൽ തിളങ്ങിയിട്ടും പ്രണവിന്റെ ലളിത ജീവിതം ഏറെ പ്രശംസ നേടിയിരുന്നു. പ്രണവ് ഡ്രൈവിംഗ് ലൈസൻസ് നേടിയ സമയത്തെ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. 18-ാം വയസിൽ തന്നെ പ്രണവ് ലൈസൻസ് നേടിയിരുന്നു. ലൈസൻസ് ലഭിച്ച മകനോട് അമ്മയായ സുചിത്ര മോഹൻലാൽ ഏറ്റവും വിലകൂടിയ കാറ് എടുത്തോളാനും പറഞ്ഞു. പക്ഷേ, അമ്മ പോലും പ്രതീക്ഷിക്കാത്ത കാര്യമാണ് പ്രണവ് ചെയ്തത്.

Pranav-mohanlal

പ്രണവ് മോഹൻലാൽ ഡ്രൈവിംഗ് ലൈസൻസ് എടുത്ത സമയത്ത് അന്നത്തെ വിലകൂടിയ കാറുകളിൽ ഒന്നായ ടൊയോട്ട കൊറോള അമ്മ സുചിത്രയ്ക്ക് ഉണ്ടായിരുന്നു. ‘എടാ അപ്പൂ, നീ അതെടുത്തോ’ എന്ന സുചിത്ര പറയുകയും ചെയ്തു. എന്നാൽ, ‘അത് വേണ്ട അമ്മ’ എന്നാണ് പ്രണവ് പറഞ്ഞത്. സംവിധായകൻ മേജർ രവി ഈ സംഭവം കാണുകയും ചെയ്തു.. ഒരു അഭിമുഖത്തിനിടെ മേജർ രവി തന്നെയാണ് ഈ സംഭവം തുറന്നു പറഞ്ഞത്.. അന്ന് വിലകൂടിയ കാറ് സ്വന്തമാക്കാതിരുന്ന പ്രണവ് മറ്റൊരു കാർ വാങ്ങുകും ചെയ്തു.

ഒരുപാട് നിർബന്ധങ്ങൾക്കുശേഷമാണ് പ്രണവ് ഒരു കാർ വാങ്ങിയത്. അന്നത്തെ മാരുതി 800 അല്ലെങ്കിൽ സെൻ ആയിരുന്നു ആ കാർ. പ്രണവ് വാങ്ങിയ കാറിൽ എസി പോലും ഇല്ലായിരുന്നു എന്നാണ് മേജർ രവി ഓർമ്മിക്കുന്നത്.