എന്റെ പ്രശ്‌നം അവൾ മാസിലാക്കിയില്ല, ‘കീർത്തി ചക്ര’ യി ലെ ആ ഡയലോഗ് എന്റെ ജീവിതത്തിലും ഉപയോഗിക്കേണ്ടി വന്നു, മേജർ രവി

മലയാള സിനിമയിൽ പട്ടാളക്കാരുടെ ജീവിത കഥ പറഞ്ഞിട്ടുള്ള ചിത്രങ്ങൾ കൊണ്ട് വന്ന നടനും, സംവിധായകനുമാണ് മേജർ രവി, ഇപ്പോൾ താരം തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ വാചകങ്ങൾ ആണ് സോഷ്യൽ മീഡിയിൽ ശ്രെധ ആകുന്നത്. താനും,ഭാര്യ അനിതയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. എന്നാൽ വിവാഹ ശേഷം ഞാൻ അങ്ങനെ ഭാര്യയോടു ഒന്നും പറയാതെയാണ് പട്ടാളത്തിലേക്ക് പോകുന്നത്. ഒന്ന് അവൾക്ക് സംസാരിക്കാൻ പോലും അവസരം കൊടുക്കാറില്ല മേജർ രവി പറയുന്നു.

താൻ എങ്ങോട്ടാണെന്ന് പോലും പുള്ളികാരിയോട് പറയാറില്ല, താൻ പട്ടാളത്തിൽ പോകുന്നു എന്ന് പറഞ്ഞാൽ അവൾക്ക് അതുകൊണ്ടു യാതൊരു പേടിയുമില്ലായിരുന്നു. ഒരിക്കൽ താൻ അവളോട് പറയാതെയാണ് പോയത്, അന്ന് അവൾ കാണിച്ച പ്രകടനം വളരെ വലുതാണ്, വിവാഹശേഷം താൻ ഡൽഹിയിൽ എത്തി അന്ന് ഞാൻ കമാൻഡോ ആണ്, അന്ന് കോട്ടേഴ്‌സ് ഓക്കേ ആയില്ല. അവിടെ ചെന്നപ്പോൾ ആഭ്യന്ദര മന്ത്രിയുടെ മകളെ ആരോ തട്ടിക്കൊണ്ടുപോയി എന്ന വാർത്തയും വന്നു.

എനിക്കതു ത്രില്ലായി ഞാൻ അവിടേക്ക് പോയി, ആ സമയം ഞാൻ ഭാര്യയുടെ കാര്യം മറന്നുപോയി, പിറ്റേദിവസം ഒരു സുഹൃത്തു ഭാര്യയുടെ കാര്യം അന്ന്വേഷിച്ചപ്പോൾ ആണ് താൻ ആ കാര്യം ഓർത്തത്, ഒരു മാസം കഴിഞ്ഞു അവളും അവളുടെ അച്ഛനുമെല്ലാം കൂടി അവിടേക്ക് എത്തി, എന്റെ ഓഫീസറോട് പരാതി പറഞ്ഞു, എന്റെ പ്രശ്നം അവൾ മനസിലാക്കിയില്ല, ഇതുമായി ബന്ധപെട്ടു ഞാൻ ഒരു ഡയലോഗ് പറഞ്ഞു അതും കീർത്തി ചക്ര എന്നചിത്രത്തിലെ, ശ്രീകുട്ടിക്ക് നീ  അങ്ങേരുടെ മകൾ ആണെങ്കിൽ അവിടെ നിന്നോ അതല്ല എന്റെ ഭാര്യ ആണെങ്കിൽ എന്റെ കൂടെ വരണമെന്ന് ആ ഡയലോഗ് ,എന്റെ ജീവിതത്തിൽ നിന്നും എടുത്തതാണ് .ഇന്നും അനിത എന്നോടൊപ്പമുണ്ട് സുഖമായി ജീവിക്കുന്നു .മേജർ രവി പറഞ്ഞു

Suji