ചിങ്ങപ്പുലരിയിൽ തുടങ്ങിയത് 13 ചിത്രങ്ങൾ; മമ്മൂട്ടിയുടെ ഹൊറർ ചിത്രത്തിനും മോഹൻലാലിന്റെ നേരിനും തുടക്കം

ചിങ്ങം ഒന്ന് പ്രതീക്ഷയുടെ പൊൻപുലരിയിലേക്ക്കാണ് ചിങ്ങ, ഒന്നിന് ഓരോ മലയാളിയും കൺതുറക്കുന്നത്. പഞ്ഞ കര്‍ക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയും ഐശ്വര്യവും നിറയുന്ന ദിനങ്ങളാണ് ഇനി വരിക എന്നാണ്  മലയാളിയൈടെ പ്രതീക്ഷകൾ. ചുരുക്കം പറഞ്ഞാൽ സന്തോഷ പൂർണമായ പുതുവർഷത്തിലേക്കാണ് പൊന്നിൻ ചിങ്ങപ്പുലരിയെ മലയാളി വരവേൽക്കുന്നത്. മലയാള സിനിമയെ സംബന്ധിച്ചും പ്രതീക്ഷയുടെ ദിവസം തന്നെയാണ് ഇന്ന്. ചിങ്ങപ്പുലരിയിൽ ഇന്ന് ചിത്രീകരണം ആരംഭിക്കുന്നത് പതിമൂന്ന് മലയാള സിനിമകളാണ്. സൂപ്പർതാരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങൾ ഒരേ ദിവസം ചിത്രീകരണത്തിന് തുടക്കം കുറിക്കുന്നു എന്നതും ഒരു പ്രത്യേകതയാണ്. മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടക്കും.തുടർന്ന് ചിത്രീകരണം ആരംഭിക്കും. നിരൂപക പ്രശംസ നേടിയ ഭൂതകാലത്തിന്റെ സംവിധായകനാണ് രാഹുൽ സദാശിവൻ. ഹൊറർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന് 30 ദിവസത്തെ ഡേറ്ര് മമ്മൂട്ടിയും 60 ദിവസത്തെ ഡേറ്റ് അർജുൻ അശോകനും നൽകിയിട്ടുണ്ട്. നൽകിയിട്ടുണ്ട്. റെഡ് റെയ്ൻ, ഭൂതകാലം എന്നീ ചിത്രങ്ങൾക്കുശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ വൈ നോട്ട് സ്റ്റുഡിയോസാണ് നിർമ്മാണം. വൈ നോട്ട് സ്റ്റുഡിയോസ് ആദ്യമായാണ് മലയാളത്തിൽ എത്തുന്നത്. ഷെയ്ൻ നിഗം, രേവതി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഭൂതകാലവും ഹൊറർ ഗണത്തിൽപ്പെട്ട ചിത്രമായിരുന്നു.മോഹൻലാൽ ജീത്തു ജോസഫ് ചിത്രം ‘നേര്’ തിരുവനന്തപുരത്താണ് ആരംഭിചത്. .ചിത്രത്തിന്റെ പൂജാ ചിത്രങ്ങള്‍ മോഹൻലാല്‍ തന്നെ പങ്കുവെച്ചിട്ടുണ്ട്. നിങ്ങളുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും അഭ്യര്‍ഥിക്കുന്നുവെന്നും ഫോട്ടോയ്‍ക്കൊപ്പം മോഹൻലാല്‍ കുറിച്ചിരിക്കുന്നു. ‘നീതി തേടുന്നു’വെന്നാണ് ചിത്രത്തിന്റെ ടാഗ്‍ലൈൻ.  പ്രിയാമണി, ജഗദീഷ്, സിദ്ദീഖ്, ഗണേഷ് കുമാർ, അനശ്വര രാജൻ ഉൾപ്പെടെ നിരവധി താരങ്ങൾ അണിനിരക്കുന്നു. ദൃശ്യം 2 , ട്വൽത് മാൻ, റാം സീരിസ് എന്നിവക്ക് ശേഷം മോഹൻലാൽ- ജീത്തു ടീമൊന്നിക്കുന്ന ചിത്രമാണിത്.മോഹൻലാൽ ഓഗസ്റ്റ് 25 ന് ശേഷമാണ് ഇതിൽ ജോയിൻ ചെയ്യുക.എന്നാൽ ടൈറ്റിൽ പോസ്റ്റർ വന്നപ്പോൾ മുതൽ ഇതിലെ മോഹൻലാൽ കഥാപാത്രം എന്തായിരിക്കുമെന്നുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്.

കാരണം, ഇതിന്റെ പോസ്റ്ററിൽ ഒരു കോടതിമുറിയുടെ പശ്ചാത്തലത്തിൽ നീതി ദേവതയുടെ പ്രതിമയും, അതോടൊപ്പം കാഴ്ച പരിമിതി ഉള്ളവര്‍ക്ക് ആശയവിനിമയത്തിനായുള്ള ബ്രെയിൽ ലിപി എന്ന് തോന്നുന്ന രീതിയിൽ അച്ചടിച്ച ഒരു തുറന്ന പുസ്തകവും കാണാൻ സാധിക്കും. അത് കണ്ടതോടെ ആരാധകർക്കിടയിൽ ഒരു സംശയം ഉദിച്ചിരിക്കുകയാണ്.  ചിത്രത്തിലെ  മോഹൻലാൽ കഥാപാത്രം അന്ധനായ വ്യക്തിയാണോ എന്ന്. അതെ സമയം  നാല് വർഷങ്ങൾക്ക് ശേഷമാണ് പ്രിയാമണി മലയാളത്തിൽ തിരിച്ചെത്തുന്നത്. ഗ്രാൻഡ്മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും പ്രിയാമണിയും ഒന്നിക്കുന്ന ചിത്ര കൂടിയാണിത്. . ഹക്കിം ഷാ, പ്രിയംവദ കൃഷ്‌ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്ത് ആരംഭിക്കും. ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ്, അലൻസിയർ, അനൂപ് മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘ഞാൻ കണ്ടതാ സാറേ’. വരുൺ ജി. പണിക്കർ ആണ് സംവിധാനം.സുധീഷും പുതുമുഖമായ ജിനീഷും നായകന്മാരാകുന്ന മൈൻഡ് പവർ മണിക്കുട്ടനും എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും. വിഷ്‌ണു ശർമ ആണ് സംവിധാനം. വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വസിഷ്ഠ് ഉമേഷ്, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, അജു വർഗീസ് എന്നിവരാണ് താരങ്ങൾ. ഇടവേളയ്ക്കുശേഷം ശ്രിത ശിവദാസ് അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ്. എറണാകുളത്ത് തുടക്കം കുറിക്കുന്ന ചിത്രത്തിന് ധ്യാൻ ശ്രീനിവാസൻ ആണ് രചന.ബാബുരാജ് ഭക്തപ്രിയം സംവിധാനം ചെയ്യുന്ന ചിത്രം കോഴിക്കോട് ആരംഭിക്കും. സജിൻ ലാൽ സംവിധാനം ചെയ്യുന്ന സമ്പത്ത് റാം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭാഗ്യലക്ഷ്‌മിയും തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും. ഷാൻ നവാസ് സംവിധാനം ചെയ്യുന്ന റെയ്‌ന, നടൻ ജയൻ ചേർത്തല സംവിധായകനാവുന്ന ചിത്രം എന്നിവയാണ് ഇന്ന് തുടക്കം കുറിക്കുന്ന മറ്റു ചിത്രങ്ങൾ. നവാഗത സംവിധായകർ ഒരുക്കുന്ന നാലു ചിത്രങ്ങളും ആരംഭിക്കുന്നുണ്ട്.

Revathy