Film News

നീതിയും, സമത്വവും, മനുഷ്യത്വവുമാണ് ജിയോയുടെ ധാര്‍മ്മിക മൂല്യങ്ങള്‍!!! ഏതിനെയാണ് ഫാറൂഖ് കോളജ് വിദ്യാര്‍ത്ഥികള്‍ എതിര്‍ക്കുന്നത്- മാല പാര്‍വതി

കോഴിക്കോട് ഫാറൂഖ് കോളേജിനെതിരെ കാതല്‍ സംവിധായകന്‍ ജിയോ ബേബി ആരോപണങ്ങള്‍ ഉയര്‍ത്തിയ സംഭവം വിവാദമായിരിക്കുകയാണ്. കോളേജിലെ പരിപാടിയിലേക്ക് അതിഥിയായി ക്ഷണിച്ച ശേഷം താന്‍ കോഴിക്കോട് എത്തിയപ്പോഴാണ് പരിപാടി റദ്ദാക്കിയത് അറിയുന്നതെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. കോളേജിലെ വിദ്യാര്‍ഥി യൂണിയനാണ് താരം എത്തുന്നതിനെ എതിര്‍ത്തനെന്ന് കോളേജ് വ്യക്തമാക്കിയിരുന്നു.

കോളജിനെതിരെ ജിയോ തന്നെ രംഗത്തെത്തിയിരുന്നു. തന്റെ ചില പരാമര്‍ശങ്ങള്‍ കോളജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്കെതിരാണെന്ന കാരണത്താല്‍ സ്റ്റുഡന്റ്‌സ് യൂണിയനാണ് തനിക്കെതിരെ നിസഹകരണം പ്രഖ്യാപിച്ചത്. സംഭവത്തിലൂടെ താന്‍ അപമാനിതനായെന്ന് ജിയോ ബേബി പങ്കുവച്ച വീഡിയോയില്‍ പറഞ്ഞിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് കോളേജിനെതിരെ നിയമപരമായ നടപടിയെടുക്കുമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ജിയോയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി മാല പാര്‍വതി. അരിക് വല്‍കരിക്കപ്പെടുന്നവരുടെയും, സാധാരണക്കാരന്റെയും ഒപ്പമാണ് ജിയോ ബേബി എന്ന സംവിധായകന്‍. മനുഷ്യത്വഹീനമായ പ്രവര്‍ത്തികള്‍, അത് ആര്‍ക്ക് നേരെ ആണെങ്കിലും ജിയോ പ്രതികരിച്ചിട്ടുണ്ട്. ജിയോയുടെ ഏത് ധാര്‍മിക മൂല്യത്തെയാണ് ഫാറൂഖ് കോളജിലെ വിദ്യാര്‍ത്ഥികള്‍ എതിര്‍ക്കുന്നത് എന്ന് മാല പാര്‍വതി ചോദിക്കുന്നു.

സുഹൃത്തുക്കളെ.. അരിക് വല്‍കരിക്കപ്പെടുന്നവരുടെയും, സാധാരണക്കാരന്റെയും ഒപ്പമാണ് ഖലീ ആമയ്യ എന്ന ചലച്ചിത്ര സംവിധായകന്‍. മനുഷ്യത്വഹീനമായ പ്രവര്‍ത്തികള്‍, അത് ആര്‍ക്ക് നേരെ ആണെങ്കിലും ജിയോ പ്രതികരിച്ചിട്ടുണ്ട്.

നീതിയും, സമത്വവും, മനുഷ്യത്വവുമാണ് ജിയോ മുന്നോട്ട് വച്ചിട്ടുള്ള ധാര്‍മ്മിക മൂല്യങ്ങള്‍.
മലയാള സിനിമയെ തന്നെ പ്രശസ്തിയിലേകെടുത്തുയര്‍ത്തുന്ന ജിയോയുടെ സിനിമകളിലും അദ്ദേഹത്തിന്റെ രാഷ്ട്രീയവും രാഷ്ട്രബോധവും വ്യക്തമാണ്. ഇതില്‍ ഏത് ധാര്‍മിക മൂല്യത്തെയാണ്… ഫാറൂഖ് കോളജിലെ വിദ്യാര്‍ത്ഥികള്‍ എതിര്‍ക്കുന്നത്. സ്വാതന്ത്ര്യത്തെ? നീതിയെ? തുല്യതയെ? ഫാറൂഖ് കോളജിലെ വിദ്യാര്‍ത്ഥികളോടാണ് ചോദ്യം. ഉത്തരം പ്രതീക്ഷിച്ചുള്ള ചോദ്യമാണിതെന്ന് നടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Anu B