റെക്കോർഡ് ലക്ഷ്യമിട്ട് വാലിബനും; മലൈക്കോട്ടൈ വാലിബൻ ക്രിസ്മസിനെത്തും

ജയിലര്‍ എന്ന ചിത്രത്തിലെ ‘മാത്യു’വെന്ന കഥാപാത്രമായി എത്തി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചിരിക്കുകയാണ് മോഹൻലാല്‍. മോഹൻലാലിന്റെ അതിഥി കഥാപാത്രം രജനികാന്ത് ചിത്രത്തിന്റെ ആകര്‍ഷണമായിരുന്നു.കേരളത്തിലെ തിയറ്ററില്‍ ‘ജയിലര്‍’ കാണാൻ ആള്‍ക്കൂട്ടമെത്തുന്നതിൽ നിര്‍ണായകമാണ് മോഹൻലാലിന്റെ വേഷവും. ഒരുപാട് നാളുകൾക്ക് ശേഷമാണ് തങ്ങളുടെ ലാലേട്ടനെ അവർക്ക് കാണാനായത് എന്നാണ് ആരധകരാ പറയുന്നത്.ഇനിയിപ്പോൾ ആകാംക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന മോഹൻലാല്‍ ചിത്രം ‘മലൈക്കോട്ടൈ വാലിബന് ആണ് . വാലിബനിലെ മോഹന്‍ലാലിന്റെ ലുക്കും ഗ്ലിംപ്‌സ് വീഡിയോയുമെല്ലാം ശ്രദ്ധ നേടിയിരുന്നു. ഇതൊക്കെ ആരാധകർക്ക് നൽകിയ ആവേശവും അത്രക്ക് വലുതാണ്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നു കൊണ്ടിരിക്കുന്നത്. തിയേറ്ററില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് വാലിബന്റെ റിലീസ് ഡിസംബറില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷനിലുള്ള ചിത്രത്തിന്റെ മറ്റ് ഡീറ്റെയ്‌ലുകളൊന്നും പുറത്തു വന്നിട്ടില്ല.തിയറ്റര്‍ ചാര്‍ട്ടിംഗ് തുടങ്ങിയതായും ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ‘വാലിബ’ന്റെ പോസ്റ്റ്‍ പ്രൊഡക്ഷൻ വളരെ പെട്ടെന്ന് പുരോഗമിക്കുകയാണെന്നും ട്രേഡ് അനലിസ്റ്റുകളുടെ ട്വീറ്റുകളില്‍ സൂചിപ്പിക്കുന്നു. എന്തായാലും മോഹൻലാല്‍ ചിത്രത്തിന്റെ റിലീസ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ ആവേശത്തിലാണ് ആരാധകര്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുന്നുവെന്നതിനാല്‍ പ്രഖ്യാപനം തൊട്ടേ ‘മലൈക്കോട്ടൈ വാലിബൻ’ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ലൂസിഫറി’ന് ശേഷം മോഹൻലാലിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്നതാകും വാലിബൻ എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ഇന്ത്യന്‍ സ്‌ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും വളരെ വ്യത്യസ്തമായ സിനിമയാകും വാലിബനെന്നും മോഹന്‍ലാല്‍ ചിത്രത്തിന്റെ പാക്കാപ്പ് വേളയിൽ പ്ററഞ്ഞിരുന്നു.മാസ് സിനിമ വേണ്ടവര്‍ അങ്ങനെ കാണാം.

സീരിയസ് ആയി കാണേണ്ടവര്‍ക്ക് അങ്ങനെ കാണാം എന്നാണ് മോഹന്‍ലാല്‍ സിനിമയെ കുറിച്ച് പ്രതികരിച്ചത്. ഇത്ര വലിയ കാന്‍വാസിലുള്ള സിനിമ ലിജോ ഏറ്റവും ഭംഗിയായി കൈകാര്യം ചെയ്തു. ബാക്കിയെല്ലാം പ്രേക്ഷകര്‍ തീരുമാനിക്കട്ടെ എന്നാണ് മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് .എല്ലാവര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന ഒരു ഗംഭീര സിനിമയായി മലൈക്കോട്ടൈ വാലിബന്‍ മാറട്ടെയെന്ന് ആണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി പാക്കപ്പ് സമയത് പറഞ്ഞതു . പ്രേക്ഷകരെല്ലാം സിനിമയെ ഇഷ്ടപ്പെടട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ടാണ് സിനിമയ്ക്ക് അദ്ദേഹം അന്ന് പാക്കപ്പ് പറഞ്ഞത്.ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് സിനിമ എന്ന പ്രത്യേകതയും  മലൈക്കോട്ടൈ വാലിബനുണ്ട്. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ‘മലൈക്കോട്ടൈ വാലിബന്റെ’ നിര്‍മ്മാണ പങ്കാളികളാണ്. ഗുസ്‍തിക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മധു നീലകണ്ഠൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രമായ ‘മലൈക്കോട്ടൈ വാലിബനി’ല്‍ മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.മോഹൻലാല്‍ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’യാണ് ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം. ആക്ഷനും ഇമോഷണും ചേര്‍ന്ന ബഹുഭാഷ ചിത്രമായിരിക്കും ഇത് എന്ന് മോഹൻലാല്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

Aswathy

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago