ആരാധക ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടില്‍ ഒന്നിക്കുന്ന മലൈക്കോട്ട വാലിബന്. കാത്തിരിപ്പിന് ആശ്വാസം പകര്‍ന്ന് ചിത്രത്തിലെ ആദ്യ ഗാനം എത്തിയിരിക്കുകയാണ്. പുന്നാര കാട്ടിലെ പൂവനത്തില്‍ കൊണ്ടുപോകാം എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാര്‍ വാക്കിയിലും അഭയ ഹിരണ്‍മയിയുമാണ് ചേര്‍ന്നാണ്. പിഎസ് റഫീഖ് ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
ഹൃദ്യമായ മെലഡി ഗാനം ആരാധകര്‍ ഏറ്റെടുക്കുമെന്നുറപ്പാണ്. ചിത്രത്തിന്റെ എല്ലാ അപ്ഡേറ്റുകളും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രത്തിന്റെ ടീസറിനും വലിയ വരവേല്‍പ്പാണ് ലഭിച്ചത്.
ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നൂറ്റി മുപ്പതു ദിവസങ്ങളില്‍ രാജസ്ഥാന്, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിംഗ് നടന്നത്.
ചിത്രം ജനുവരി 25നാണ് തിയ്യേറ്ററിലെത്തുന്നത്. ‘കണ്‍കണ്ടത് നിജം, കാണാതത് പൊയ്, നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം” എന്ന മോഹന്‍ലാല്‍ ഡയലോഗോടെയാണ് ടീസര്‍ പുറത്തുവന്നത്.