മലയാള സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മോഹന്‍ലാല്‍ – ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വാലിബന്. ചിത്രം റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡിട്ട് ജൈത്രയാത്ര ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മലയാള സിനിമയുടെ ടീസര്‍ വ്യൂവര്‍ഷിപ് ഭേദിച്ചു ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് വാലിബന്.
വാലിബന്റെ ടീസറിന് 24 മണിക്കൂറില്‍ 10 മില്യണ്‍ കാഴ്ചക്കാരിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ പത്തു മില്യണ്‍ കാഴ്ചക്കാരുമായി യൂട്യൂബ് ട്രന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമത് ആണ്. ദുല്‍ഖര്‍ ചിത്രം കിംഗ് ഓഫ് കൊത്തയുടെ റെക്കോര്‍ഡ് ആണ് മലൈക്കോട്ടൈ വാലിബന് 24 മണിക്കൂര്‍ കൊണ്ട് തകര്‍ത്തത്.
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം പൂര്‍ണമായും പ്രേക്ഷകന് തിയേറ്റര്‍ എക്സ്പീരിയന്‍സ് നല്കുന്ന ചിത്രമായിരിക്കും എന്നാണ് ഓരോ അപ്ഡേറ്റുകളും സൂചിപ്പിക്കുന്നത്.
ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നൂറ്റി മുപ്പതു ദിവസങ്ങളില്‍ രാജസ്ഥാന്, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലായിരുന്നു മലൈക്കോട്ടൈ വാലിബന് ഷൂട്ട് ചെയ്തത്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…