ജയ്‌സാല്‍മീര്‍ കഴിഞ്ഞു, അടുത്തത് പൊഖ്‌റാനില്‍!!! ഫൈറ്റ് സീനിനായി മാത്രം കൂട്ടന്‍ കോട്ട സെറ്റ്

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍’. ഏറെ ആകാംക്ഷ നിറച്ചാണ് ലിജോ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനും പ്രതീക്ഷയോടെ കാത്തിരിപ്പിലാണ് ആരാധകര്‍.

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ പുതിയ അപ്‌ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്. ജയ്‌സാല്‍മീര്‍ ഷെഡ്യൂളിന് ശേഷം അടുത്ത ഷെഡ്യൂള്‍ നേപ്പാളിലെ പൊഖ്റാനിലാണെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

മലൈക്കോട്ട വാലിബനായി പൊഖ്റാനില്‍ ഒരു വലിയ കോട്ട സെറ്റ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഈ സെറ്റില്‍ സംഘട്ടന രംഗമാണ് ചിത്രീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്. മുഴുവന്‍ ആക്ഷന്‍ സീനുകളും ചിത്രീകരിക്കുന്നത് രാത്രിയില്‍ മാത്രമായിരിക്കും എന്നും അറിയിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

മോഹന്‍ലാലും മണികണ്ഠന്‍ ആചാരിയും 300-ഓളം സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളും ഒന്നിക്കുന്നതാണ് ഫൈറ്റ് സീനുകള്‍. ഈ രംഗങ്ങളാണ് ചിത്രത്തിന്റെ വലിയ ഹൈലൈറ്റ്.

കമല്‍ഹാസനും ജീവയും ചിത്രത്തിലുണ്ടെന്നും സൂചനകള്‍ പുറത്തുവന്നിരുന്നു.
സോണലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത് എന്നിവരും വാലിബനില്‍ പ്രധാന കഥാപാത്രങ്ങളാവുന്നുണ്ട്.

100 കോടി ബജറ്റിലാണ് വാലിബന്‍ ഒരുങ്ങുന്നത്. നൂറ് ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. ഇതില്‍ 80 ദിവസവും മോഹന്‍ലാലിന്റെ ഷൂട്ടുമുണ്ടാകും. ചിത്രത്തില്‍ 15 കോടിവരെയാണ് മോഹന്‍ലാലിന് പ്രതിഫലം.

Anu