കേസ് നടത്തിയത് അമ്മയുടെ കഴുത്തില്‍ കിടന്ന മാല വിറ്റിട്ട്!!! ഡിവോഴ്സിനെ കുറിച്ച് മഞ്ജു പിള്ള

മലയാളത്തിലെ മിനിസ്‌ക്രീനിലെയും ബിഗ് സ്‌ക്രീനിലെയും താരമാണ് നടി മഞ്ജു പിള്ള. ഹാസ്യതാരമായും സ്വഭാനടനായും സ്‌ക്രീനില്‍ വിസ്മയിപ്പിക്കുന്ന താരത്തിന് ഏറെ ആരാധകരുമുണ്ട്. ഹോം സിനിമയിലെ കുട്ടിയമ്മയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ ലോകത്ത് സജീവമാണ് താരം. വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ മഞ്ജുവിന്റെ ഒരു പഴയ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. തന്റെ ഡിവോഴ്‌സിനെ കുറിച്ചാണ് മഞ്ജു പറയുന്നത്. അമ്മയുടെ എല്ലാ ആഗ്രഹങ്ങളും നടത്തി കൊടുത്താണ് താന്‍ ഇതുവരെ എത്തിയതെന്ന് മഞ്ജു പറയുന്നു.

ആദ്യ വിവാഹത്തിന്റെ ഡിവോഴ്‌സ് നടക്കുമ്പോള്‍ കേസ് നടത്താന്‍ പോലും പണം ഇല്ലായിരുന്നു. അതിനാല്‍ അമ്മയുടെ കഴുത്തില്‍ കിടന്ന മാല വിറ്റാണ് കേസ് നടത്തിയതെന്നാണ് മഞ്ജു പറയുന്നത്. ആ സംഭവത്തിലൊന്നു യാതൊരു വിഷമവും ഇല്ലെന്നും താരം പറയുന്നു.

പിന്നീട് അമ്മ ആഗ്രഹിച്ചതെല്ലാം താന്‍ വാങ്ങി നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ അമ്മ എന്നോട് അമ്മയ്ക്ക് പവിഴത്തിന്റെ മാല ഇടാന്‍ ആഗ്രഹം പറഞ്ഞു, അങ്ങനെ അത് വാങ്ങി നല്‍കി. തുളസിയുടെ മാല, ലളിതാമ്മയുടെ വീട്ടില്‍ നിന്നും കിട്ടിയ രുദ്രാക്ഷത്തിന്റെ മാല എല്ലാം വാങ്ങി നല്‍കിയിട്ടുണ്ട്.

ഇത് കേള്‍ക്കുമ്പോള്‍ അമ്മയ്ക്ക് വാങ്ങി കൊടുത്തതിന്റെ കണക്ക് പറയുന്നതാണെന്ന് വിചാരിക്കരുത്. മറിച്ച് അങ്ങനെയാണ് താന്‍ ഇന്നത്തെ നിലയിലെത്തിയത് എന്നുമാണ് മഞ്ജു പറയുന്നത്. പ്രശസ്ത സീരിയല്‍ സിനിമ നടന്‍ മുകുന്ദനുമായിട്ടായിരുന്നു മഞ്ജുവിന്റെ ആദ്യ വിവാഹം.

എന്നാല്‍ ഇപ്പോള്‍ അതിലൊന്നും യാതൊരു വിഷമവും ഇല്ലെന്നും താരം പറയുന്നു. മഞ്ജു പറഞ്ഞു. ഇപ്പോള്‍ ഭര്‍ത്താവും മകളുമായി സന്തോഷത്തോടെ കഴിയുകയാണ് താരം.

Anu B