മലയാളത്തിലെ ഏറെ ആരാധകരുള്ള താരമാണ് ജയറാം. താര കുടുംബവും മലയാളത്തിന് പ്രിയപ്പെട്ടവരാണ്.അടുത്തിടെയായി താരകുടുംബത്തിലെ വലിയ വിശേഷങ്ങളാണ് ശ്രദ്ധേയമാകുന്നത്. മക്കളായ കാളിദാസും മാളവികയും പുതു ജീവിതത്തിലേക്ക് ചുവടുവയ്ക്കുകയാണ്. പ്രണയം വെളിപ്പെടുത്തിയ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ ദിവസമായമായിരുന്നു മാളവികയുടെ വിവാഹനിശ്ചയം. വിവാഹനിശ്ചയ ചിത്രങ്ങളെല്ലാം സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ മരുമകനെ ആരാധക ലോകത്തിന് പരിചയപ്പെടുത്തുകയാണ് താരം.
ഇന്‍സ്റ്റഗ്രാമില്‍ കുടുംബത്തിനൊപ്പമുള്ള ഫോട്ടോയും താരം പങ്കുവച്ചിട്ടുണ്ട്. എന്റെ ചക്കിക്കുട്ടന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. എനിക്ക് ഇപ്പോള്‍ മറ്റൊരു മകന് കൂടിയുണ്ട്, നവനീത് ഗിരീഷ്. രണ്ട് പേര്‍ക്കും ജീവിതകാലം മുഴുവന്‍ എല്ലാ മംഗളങ്ങളും നേരുന്നു, എന്നു പറഞ്ഞാണ് മക്കളെ ചേര്‍ത്തുപിടിച്ചുള്ള ചിത്രങ്ങള്‍ ജയറാം പങ്കുവച്ചത്.
പാലക്കാട് സ്വദേശിയാണ് നവനീത്. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. യുഎന്നിലെ മുന്‍ ഉദ്യോഗസ്ഥനായ ഗിരീഷ് മേനോന്റേയും വല്‍സലയുടേയും മകനാണ് നവനീത്. കൂര്‍ഗ് ജില്ലയിലെ മടിക്കേരിയില്‍ വച്ചായിരുന്നു താരപുത്രിയുടെ വിവാഹ നിശ്ചയം. 2024 മെയ് മൂന്നിന് ഗുരുവായൂരില്‍ വെച്ചാണ് മാളവികയുടേയും നവ്നീതിന്റേയും വിവാഹം.
ഒരു മാസം മുമ്പായിരുന്നു സഹോദരന് കാളിദാസ് ജയറാമിന്റെയും താരിണിയുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. കാളിദാസും താരിണിയും പാര്‍വതിയും ചേര്‍ന്നാണ് മാളവികയെ നിശ്ചയ വേദിയിലേക്ക് ആനയിച്ചത്. കാളിദാസിന്റെ വിവാഹ നിശ്ചയദിനത്തിലും നവനീതിനൊപ്പമുള്ള ചിത്രങ്ങള്‍ മാളവിക പങ്കിട്ടിരുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…