എനിക്ക് ഒരു മകനെ കൂടി കിട്ടി!! മക്കളെ ചേര്‍ത്ത് പിടിച്ച് ജയറാം

മലയാളത്തിലെ ഏറെ ആരാധകരുള്ള താരമാണ് ജയറാം. താര കുടുംബവും മലയാളത്തിന് പ്രിയപ്പെട്ടവരാണ്.അടുത്തിടെയായി താരകുടുംബത്തിലെ വലിയ വിശേഷങ്ങളാണ് ശ്രദ്ധേയമാകുന്നത്. മക്കളായ കാളിദാസും മാളവികയും പുതു ജീവിതത്തിലേക്ക് ചുവടുവയ്ക്കുകയാണ്. പ്രണയം വെളിപ്പെടുത്തിയ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്.…

മലയാളത്തിലെ ഏറെ ആരാധകരുള്ള താരമാണ് ജയറാം. താര കുടുംബവും മലയാളത്തിന് പ്രിയപ്പെട്ടവരാണ്.അടുത്തിടെയായി താരകുടുംബത്തിലെ വലിയ വിശേഷങ്ങളാണ് ശ്രദ്ധേയമാകുന്നത്. മക്കളായ കാളിദാസും മാളവികയും പുതു ജീവിതത്തിലേക്ക് ചുവടുവയ്ക്കുകയാണ്. പ്രണയം വെളിപ്പെടുത്തിയ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ ദിവസമായമായിരുന്നു മാളവികയുടെ വിവാഹനിശ്ചയം. വിവാഹനിശ്ചയ ചിത്രങ്ങളെല്ലാം സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ മരുമകനെ ആരാധക ലോകത്തിന് പരിചയപ്പെടുത്തുകയാണ് താരം.

ഇന്‍സ്റ്റഗ്രാമില്‍ കുടുംബത്തിനൊപ്പമുള്ള ഫോട്ടോയും താരം പങ്കുവച്ചിട്ടുണ്ട്. എന്റെ ചക്കിക്കുട്ടന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. എനിക്ക് ഇപ്പോള്‍ മറ്റൊരു മകന്‍ കൂടിയുണ്ട്, നവനീത് ഗിരീഷ്. രണ്ട് പേര്‍ക്കും ജീവിതകാലം മുഴുവന്‍ എല്ലാ മംഗളങ്ങളും നേരുന്നു, എന്നു പറഞ്ഞാണ് മക്കളെ ചേര്‍ത്തുപിടിച്ചുള്ള ചിത്രങ്ങള്‍ ജയറാം പങ്കുവച്ചത്.

പാലക്കാട് സ്വദേശിയാണ് നവനീത്. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. യുഎന്നിലെ മുന്‍ ഉദ്യോഗസ്ഥനായ ഗിരീഷ് മേനോന്റേയും വല്‍സലയുടേയും മകനാണ് നവനീത്. കൂര്‍ഗ് ജില്ലയിലെ മടിക്കേരിയില്‍ വച്ചായിരുന്നു താരപുത്രിയുടെ വിവാഹ നിശ്ചയം. 2024 മെയ് മൂന്നിന് ഗുരുവായൂരില്‍ വെച്ചാണ് മാളവികയുടേയും നവ്‌നീതിന്റേയും വിവാഹം.

ഒരു മാസം മുമ്പായിരുന്നു സഹോദരന്‍ കാളിദാസ് ജയറാമിന്റെയും താരിണിയുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. കാളിദാസും താരിണിയും പാര്‍വതിയും ചേര്‍ന്നാണ് മാളവികയെ നിശ്ചയ വേദിയിലേക്ക് ആനയിച്ചത്. കാളിദാസിന്റെ വിവാഹ നിശ്ചയദിനത്തിലും നവനീതിനൊപ്പമുള്ള ചിത്രങ്ങള്‍ മാളവിക പങ്കിട്ടിരുന്നു.