നായികമാരെ ലേഡി സൂപ്പര്‍സ്റ്റാറെന്ന് വിളിക്കുന്നതിനെതിരെയുള്ള പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി നടി മാളവിക മോഹന്‍ രംഗത്ത്. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പ്രയോഗം തനിക്ക് ഇഷ്ടമല്ല. നായകന്മാരെ എന്ന പോലെ നായികമാരെയും സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുന്ന സാഹചര്യമാകണം, എന്നായിരുന്നു മാളവിക പറഞ്ഞിരുന്നത്. ഇതില്‍ നയന്‍താരയുടെ പേര് ചേര്‍ത്തായിരുന്നു രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.
ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാലെന്താണ്? അതിലെ ലേഡിയുടെ ആവശ്യമില്ല. ദീപികാ പദുക്കോണിനെയും ആലിയാ ഭട്ടിനേയും കത്രീന കൈഫിനെയുമെല്ലാം സൂപ്പര്‍ സ്റ്റാര്‍ എന്നല്ലേ വിളിക്കുന്നതെന്നും അവര്‍ ചോദിച്ചിരുന്നു. ഈ സംഭാഷണം ഉപയോഗിച്ചാണ്
നയന്‍താര ആരാധകര്‍ പ്രതിഷേധിച്ചത്.
ഇപ്പോഴിതാ അതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം. യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെ നായികമാരെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കാതെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ചാല്‍ മതിയെന്ന മാളവികയുടെ പരാമര്‍ശത്തിനെതിരെ നയന്‍താരയുടെ ആരാധകരില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇതോടെയാണ് വിശദീകരണവുമായി മാളവിക തന്നെ എത്തിയത്. ”തന്റെ അഭിപ്രായം സ്ത്രീ അഭിനേതാക്കളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു പദത്തെക്കുറിച്ചാണ്, അല്ലാതെ ഏതെങ്കിലും പ്രത്യേക നടനെക്കുറിച്ചല്ല എന്ന് മാളവിക ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ഞാന്‍ നയന്‍താരയെ ശരിക്കും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഒരു സീനിയര്‍ എന്ന നിലയില്‍ അവരുടെ അവിശ്വസനീയമായ യാത്രയെ ഞാന്‍ ശരിക്കും നോക്കിക്കാണുന്നു. എല്ലാവര്ക്കും കുറച്ച് അടങ്ങാം എന്നാണ് മാളവിക വിശദീകരണ കുറിപ്പില്‍ പറയുന്നത്.