Categories: Film News

സിലമ്പം കല പരിശീലിച്ച് മാളവിക മോഹൻ; വീഡിയോ കാണാം!!

യുവ നടി മാളവിക മോഹനൻ നിലവിൽ വിക്രം നായകനാവുന്ന തങ്കലൻ എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിലാണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രം, പാർവതി തിരുവോത്ത്, പശുപതി, മാളവിക മോഹനൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അതേ സമയം ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാൻ മാളവിക മോഹനൻ ആയോധന കലയിൽ പരിശീലനം നേടിയിരുന്നതായി നേരത്തെ വാർത്തകൾ പുറത്ത്
വന്നിരുന്നു.


ഇപ്പോഴിതാ, സിലമ്പം കല അഭ്യസിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ മാളവിക മോഹൻ . താരം തന്റെ ഇൻസ്റ്റാഗ്രാമിലാണ് ചിലമ്പം കല അഭ്യസിക്കുന്നതിന്റെ വീഡിയോ പങ്കിട്ടിരിക്കുന്നത്. തമിഴ് നാട്ടിൽ ശത്രുക്കളെ നേരിടാൻ നീളമുള്ള വടി ഉപയോഗിക്കുന്ന പ്രാദേശിക കായിക വിനോദമാണ് സിലംബം, ഇത് ഒരു സന്നാഹ വ്യായാമം കൂടിയാണ്.

അതേ സമയം ‘തങ്കലൻ’ പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലുള്ള കോലാർ സ്വർണ്ണ ഖനിയിൽ താമസിച്ചിരുന്ന ആളുകളുടെ ദുരവസ്ഥയെ കേന്ദ്രീകരിച്ചാണ് കഥയണ് പറയുന്നത്. നീലം പ്രൊഡക്ഷൻസും സ്റ്റുഡിയോ ഗ്രീനും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെ ഇ ജ്ഞാനവേൽ രാജയാണ്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. എ കിഷോർ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്.

 

Aiswarya Aishu