Film News

മഞ്ഞക്കിളിയെ പോല്‍ സുന്ദരിയായി മാളവിക മോഹന്‍!!!

ആരാധകരേറെയുള്ള തെന്നിന്ത്യയിലെ പ്രിയ താരമാണ് നടി മാളവിക മോഹനന്‍. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം പട്ടം പോലെയില്‍ നായികയായിട്ടാണ് മാളവിക മലയാള സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയ നായികയായി മാളവിക മാറി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.

മഞ്ഞ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. മഞ്ഞക്കിളിയെ പോല്‍ അതീവ സുന്ദരിയായിട്ടുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. മഞ്ഞ വസ്ത്രത്തില്‍ താരം അതീവ സുന്ദരിയായിട്ടുണ്ടെന്നാണ് എന്ന് ആരാധകര്‍ കമന്റ് ചെയ്യുന്നത്.

സംവിധായകന്‍ പാ രഞ്ജിത്ത് വിക്രമിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം തങ്കലാനാണ് മാളവികയുടേതായി റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രം. വന്‍ മേയ്‌ക്കോവറിലാണ് മാളവിക ചിത്രത്തിലെത്തുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഏപ്രിലിലാണ് തങ്കലാന്‍ തിയ്യേറ്ററിലെത്തുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ജ്ഞാനവേല്‍ രാജയാണ് തങ്കലാന്‍ നിര്‍മ്മിച്ചിരിക്കുന്നത്.


കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സിലെ സംഭവങ്ങളാണ് ചിത്രത്തിന്റെ കഥ. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ‘തങ്കലാന്‍’ എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാളവിക മോഹനനൊപ്പം മലയാളത്തില്‍ നിന്നും പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Anu B