അമേരിക്കയില്‍ ഭര്‍ത്താവിനാല്‍ കൊലചെയ്യപ്പെട്ട മെറിന്റെ ചേതനയറ്റ ശരീരമെങ്കിലും അവസാനമായി ഒരു തവണ കാണാമെന്ന പ്രതീക്ഷയും ഉറ്റവര്‍ക്ക് ഇല്ലാതായി. മെറിന്റെ ശരീരം നാട്ടിൽ എത്തിക്കാൻ പറ്റാത്തത് അവസ്ഥയിൽ ആണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. നാട്ടിൽ മൃദദേഹം എത്തിച്ചാലും പെട്ടിതുറന്നു അത് കാണുവാൻ സാധിക്കില്ല, അത്രമേൽ മെറിന്റെ ശരീരം തകർക്കപ്പെട്ടു. കുത്തേറ്റും വാഹനം കയറിയും തകര്‍ക്കപ്പെട്ട ശരീരം കേടുപാടുകളില്ലാതെ നാട്ടിലെത്തിക്കാനുള്ള സാധ്യത മങ്ങിയതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത്. സങ്കടത്തോടെ ആണെങ്കിലും മെറിന്റെ വീട്ടുകാർ ശരീരം അമേരിക്കയിൽ അടക്കാൻ സമ്മതം മൂളി.
മകൾ ഇറങ്ങിപ്പോയത് വളരെ സന്തോഷത്തോടെയും പുഞ്ചിരിയോടെയും ആണ് ആ മുഖം ഞങ്ങളുടെ മനസ്സിൽ അങ്ങനെ കിടന്നോട്ടെ എന്ന് മാതാപിതാക്കൾ പറയുന്നു. മെറിന്റെ പിതാവ് പറയുന്നത് ഇങ്ങനെ “പരുക്കേറ്റ അവളുടെ മുഖവും ശരീരവും, അതു ഞങ്ങള്‍ക്ക് ചിന്തിക്കാനാവില്ല”. ജനുവരി 29ന് നെടുന്പാശേരി എയര്‍പോര്‍ട്ടിലെത്തി അമേരിക്കയിലേക്കു യാത്ര തിരിച്ചപ്പോള്‍ പുഞ്ചിരി സമ്മാനിച്ച മെറിന്റെ മുഖമാണ് ഇപ്പോഴും ജോയിയുടെയും ഭാര്യയുടെയും ഏക സഹോദരി മീരയുടെയും മനസില്‍. സദാ പുഞ്ചിരിതൂകുന്ന മുഖമായിരുന്നു അവളുടേത്.
പരുക്കേറ്റ അവളുടെ മുഖം ഞങ്ങൾക്ക് കാണാനാകില്ല എന്ന് വീട്ടുകാർ പറയുന്നു, മൃദദേഹം നാട്ടിൽ എത്തിക്കാൻ പോലും സാധിക്കാത്ത ക്രൂരത അതിനോട് അയാൾ ചെയ്തു, ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാന്‍ ഹോസ്പിറ്റലിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെത്തിയ മെറിനെ ഭര്‍ത്താവ് നെവിന് കുത്തിയത് 17 തവണയെന്നാണ് ആദ്യ ദിവസങ്ങളില്‍ പുറത്തുവന്ന വിവരം. കുത്തുകളുടെ എണ്ണം ഇരുപതിന് പുറത്താണെന്നും റിപ്പോർട്ട്വരുന്നുണ്ട്. പാര്‍ക്കിംഗ് സ്ഥലത്തെത്തി വാഹനത്തില്‍ കയറിയിരുന്ന മെറിനെ സീറ്റില്‍നിന്നു വലിച്ച് താഴെയിട്ടാണ് നെവിന് പലകുറി കുത്തിയത്. രക്ഷപ്പെടാതിരിക്കാന്‍ നെവിന്റെ വാഹനം മെറിന്റെ വാഹനത്തിനു മുന്നിലിട്ടിരുന്നു. കുത്തേറ്റ് വീണിട്ടും മെറിനെ വിടാതിരുന്ന നെവിന് ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയാണ് സ്ഥലം വിട്ടത്. ഇങ്ങനെ മെറിന്റെ ശരീരത്തിന് മാരകമായ ക്ഷതങ്ങൾ ഏറ്റിട്ടുണ്ട്
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…