ചാക്കോച്ചന്റെ നായിക ഇവിടെയുണ്ട് ; സിനിമ വിടാനുള്ള കരണവുമായി തേജലി !

Follow Us :

മലയാളത്തിൽ ആകെ രണ്ടു ചലച്ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചത് എങ്കിലും തേജലി എന്ന നായിക മലയാളികളുടെ ഇഷ്ടതാരമായിരുന്നു. എന്നാൽ മീനത്തിലെ താലികെട്ട്, ചന്ദാമാമ തുടങ്ങിയ രണ്ടു ചലച്ചിത്രങ്ങളിൽ ആയിരുന്നു താരം അഭിനയിച്ചത്. എന്നാൽ ഈ ചിത്രങ്ങൾക്ക് ശേഷം തേജലി എവിടെ പോയി എന്ന ചോദ്യമാണ് ആരാധകർ ഉന്നയിച്ചിരുന്നത്. എന്നാൽ അക്കാര്യത്തിലുള്ള വിശദീകരണവുമായി താരം തന്നെ ഇപ്പോൾ രംഗത്ത് എത്തിയിരിയ്ക്കുകയാണ്. വിവാഹ ശേഷം സിംഗപ്പൂരിലാണ് കുടുംബത്തോടൊപ്പം തേജലി ഇപ്പോള്‍ കഴിയുന്നത്. അടുത്തിടെ സിംഗപ്പൂരിലെ ഇന്ത്യൻ വിമൻസ് അസോസിയേഷന്‍റെ മാഗസിനിലൂടെ തേജലിയെകുറിച്ച് വന്ന ഒരു അഭിമുഖത്തിലൂടെയാണ് വ‍ർഷങ്ങൾക്ക് ശേഷം വീണ്ടും താരത്തിന്‍റെ വിശേഷം സോഷ്യൽമീഡിയയിൽ ചർച്ചയായത്. പാചകത്തിൽ ഏറെ ക്രേസുള്ള തേജലി നട്‍മെഗ്‍നോട്ട്സ് എന്ന പേരിൽ ഇൻസ്റ്റ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. മികച്ചൊരു ഫുഡ് ബ്ലോഗറുമാണ് ഇപ്പോൾ തേജലി. “സത്യത്തിൽ ഞാന്‍ സിനിമ ഉപേക്ഷിച്ച് പോയതല്ല, കുഞ്ചാക്കോ ബോബനോടൊപ്പമുള്ള ചന്ദാമാമയിൽ അഭിനയിച്ച് കഴിഞ്ഞതും കേരളത്തിൽ നിന്ന് ഞാൻ തിരികെ മുംബൈയിലെത്തുകയായിരുന്നു.പഠിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അപ്പോൾ. പഠന ശേഷം ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ലഭിച്ചു. ശ്രമിച്ചു നോക്കൂ എന്ന് അച്ഛൻ പറഞ്ഞതോടെ അങ്ങനെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. അതിനിടയിലായിരുന്നു വിവാഹം. അതിനുശേഷം സിംഗപ്പൂരിലേക്ക് മാറി. മാസ് കമ്യൂണിക്കേഷനില്‍ മാസ്റ്റേഴ്‌സ് എടുത്തു. ഒരു മകൾ പിറന്നുമകള്‍ക്ക് ജന്മം നല്‍കി. പിന്നീട് ഓരോ തിരക്കുകളിലായി, ആ സമയത്ത് എന്ത് ചെയ്യണമെന്ന് ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞിരുന്നില്ല, എല്ലാം വിധിയായിരിക്കാം.” എന്നാണ് തേജലി പറയുന്നത്.