എംജി ശ്രീകുമാർ മതം മാറി ? വെളിപ്പെടുത്തലുമായി താരം !

നിരവധി ആരാധകരുള്ള ഒരു പരിപാടിയാണ് റിമി ടോമി അവതാരകയായി എത്തുന്ന ഒന്നും ഒന്നും മൂന്ന്. നിരവധി താരങ്ങളെയാണ് ഈ പരിപാടിയിലേയ്ക്ക് എത്തിയിരിയ്ക്കുന്നതും, തങ്ങളുടെ കാര്യങ്ങൾ പറഞ്ഞിരിയ്ക്കുന്നതും. ഇന്നിപ്പോൾ അത്തരത്തിൽ ഒന്നും ഒന്നും മൂന്നിൽ അതിഥികളായി…

നിരവധി ആരാധകരുള്ള ഒരു പരിപാടിയാണ് റിമി ടോമി അവതാരകയായി എത്തുന്ന ഒന്നും ഒന്നും മൂന്ന്. നിരവധി താരങ്ങളെയാണ് ഈ പരിപാടിയിലേയ്ക്ക് എത്തിയിരിയ്ക്കുന്നതും, തങ്ങളുടെ കാര്യങ്ങൾ പറഞ്ഞിരിയ്ക്കുന്നതും. ഇന്നിപ്പോൾ അത്തരത്തിൽ ഒന്നും ഒന്നും മൂന്നിൽ അതിഥികളായി എംജി ശ്രീകുമാറും ഭാര്യ ലേഖയും ആണ് എത്തിയത്. ഈ എപ്പിസോഡിൽ എംജി ശ്രീകുമാർ പറഞ്ഞ കുറച്ചു കാര്യങ്ങൾ ആണ് വൈറൽ ആയിരിയ്ക്കുന്നത്. ഭാര്യയെ കുറിച്ച് താരം പറഞ്ഞത് ഇങ്ങനെയാണ്.എന്നാൽ താൻ എല്ലായിടത്തും കൊണ്ട് പോകുന്നില്ലേ, പക്ഷേ സംസാരിക്കാത്തത് അവൾ മിതഭാഷിയാണ്. മാത്രമല്ല ഒരു പാട്ട് തുടങ്ങുമ്പോൾ അത് ശരിയാണോ എന്ന്സ്റ്റേജിന്റെ താഴെയിരിക്കുന്ന ലേഖയോട് ചോദിച്ചിട്ടാകും മുൻപോട്ട് പോവുക എന്നും റിമിയുടെ ചോദ്യത്തിന് മറുപടിയായി എംജി പറയുന്നു. പലരും പറയുന്നു എം ജി ശ്രീകുമാർ മതം മാറിയെന്ന്. മാറിയോ, അതോ മത തീവ്രവാദിയാണോ. അതോ മത മൈത്രിയാണോ ലക്‌ഷ്യം എന്നും റിമി ചോദിക്കുന്നു. മതമൈത്രിയാണ് ലക്‌ഷ്യം എന്നുള്ള മറുപടിയാണ് എംജി നൽകിയത്.ഒരു കാര്യം ഉണ്ട് ഞാൻ ഹിന്ദുവായി ജനിച്ചെങ്കിലും എനിക്ക് എന്റെ വിശ്വാസം വെളിയിൽ പറയാമല്ലോ. എന്റെ വിശ്വാസം ഞാൻ തീർച്ചയായും വെളിയിൽ പ്രകടിപ്പിക്കണമെന്നും എജി പറയുന്നു.ഞാൻ ജീസസിൽ വിശ്വസിക്കുന്നു. എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ട്. എന്റെ അനുഭവങ്ങളിലൂടെ ഞാൻ അദ്ദേഹത്തിൽ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ പാട്ടുകൾ പാടുന്ന അനുഭവം. അങ്ങനെ ഒരുപാടുണ്ട്. അതൊന്നും ഇപ്പോൾ പറഞ്ഞാൽ തീരില്ല. അതൊക്കെ വിശ്വാസമാണ്. ഞാൻ ജനിച്ചു വളർന്ന മതത്തിലും വിശ്വസിക്കുന്നു ഒപ്പം ഇതിലും. അതൊക്കെ ഓരോ പാട്ടുകൾ പാടുമ്പോൾ ഉണ്ടാകുന്ന അനുഭവം ആണ്. എന്നും റിമിയുടെ ചോദ്യത്തിന് മറുപടിയായി എംജി നൽകുന്നു.