നഷ്ടക്കണക്കുകളുടെ ഒരു വർഷത്തിന് ശേഷം പ്രതീക്ഷയോടെ മലയാള സിനിമ ലോകം 2024ന് വേണ്ടി കാത്തിരുന്നത്. എന്നാൽ, നിരാശപ്പെടുത്തുന്ന ജനുവരിയാണ് വീണ്ടും കടന്ന് പോകുന്നത്. കഴിഞ്ഞ മാസം കേരള ബോക്സ് ഓഫീസിൽ രണ്ട് സിനിമകൾ മാത്രമാണ് ഹിറ്റ് ചാർട്ടിൽ ഇടം നേടിയത്. അതിൽ ഒരെണ്ണം മലയാളവും അടുത്തത് തമിഴുമാണ്. മമ്മൂട്ടി കാമിയോ വേഷത്തിൽ എത്തിയ ജയറാം ചിത്രം ‘ഓസ്ലർ’ ആണ് വിജയം നേടിയ മലയാള സിനിമ. കഴിഞ്ഞ ദിവസം വരെയുള്ള റിപ്പോർട്ട് പ്രകാരം 21.5 കോടിയാണ് ചിത്രത്തിന്റെ കേരള ഗ്രോസ് കളക്ഷൻ. ലോകമെമ്പാടുമായി 39.35 കോടി ചിത്രം സ്വന്തമാക്കി.
ധനുഷ് നായകനായി എത്തിയ ക്യാപ്റ്റൻ മില്ലർ മറ്റൊരു വിജയ ചിത്രമായി. മലയാള സിനിമ ലോകം ഒരുപാട് പ്രതീക്ഷകൾ പുലർത്തിയ മലൈക്കോട്ടെ വാലിബനും ജനുവരി റിലീസ് ആയിരുന്നു. ആദ്യദിനം പത്ത് കോടിക്ക് മേൽ നേടിയെങ്കിലും പിന്നീട് ചിത്രത്തിന് വൻ മുന്നേറ്റം കാഴ്ചവയ്ക്കാനായില്ല. കേരളത്തിൽ 12.59 കോടിയാണ് ഇതുവരെ വാലിബൻ നേടിയതെന്നാണ് റിപ്പോർട്ടുകൾ. ആഗോളതലത്തിൽ 26.54 കോടി മോഹൻലാൽ ചിത്രം നേടി. മികച്ച ഗ്രോസ് നേടിയ മലയാളം സിനിമകളിൽ ഓസ്ലർ ഒന്നാമതും വാലിബൻ രണ്ടാമതും മൂന്നാമത് ആട്ടവും ആണ്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…