Film News

മൂന്ന് ദിവസം കൊണ്ട് ചിത്രീകരിച്ച് ബേണ്‍ തിയ്യേറ്ററിലേക്ക്!!

രചന നാരായണന്‍കുട്ടി, ഗോവിന്ദ് കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ബേണ്‍. മൂന്നുദിവസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് വിമല്‍ പ്രകാശ് ആണ്. മൂന്നുദിവസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയെന്ന് അപൂര്‍വ നേട്ടം ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്.

ബേണ്‍ തിയ്യേറിലെത്താനൊരുങ്ങിയിരിക്കുകയാണ്. എസ്‌കെ ക്രിയേഷന്‍സിന്റെയും ഡ്രീം എഞ്ചിന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ഗൗരു കൃഷ്ണയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രമ്യ രഘുനാഥന്‍, ലിജീഷ് മുണ്ടക്കല്‍ ലംബോദരന്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിപിന്‍ ചന്ദ്രനാണ്.

സ്പെഷ്യല്‍ ഇഫക്ട് കൂടാതെയുള്ള ശബ്ദ മിശ്രണം നൂറ് ശതമാനവും സിങ്ക് സൗണ്ട് സാങ്കേതികവിദ്യയില്‍ പൂര്‍ത്തീകരിച്ച സിനിമയാണ്. മലയാളത്തില്‍ ആദ്യമായി സാധാരണ ജനങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അനൗണ്‍സ് ചെയ്യപ്പെടുന്നു എന്ന ഒരു പ്രത്യേകതയും ബേണിനുണ്ട്.

രചന, സംവിധാനം വിമല്‍ പ്രകാശ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കിച്ചു ഹൃദയ് മല്ല്യ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ യു മധു ബാബു. പ്രോജക്ട് ഡിസൈനര്‍ എന്‍ സി സതീഷ് കുമാര്‍. ആര്‍ട്ട് ഡയറക്ടര്‍ അസീം അഷ്റഫ്. മേക്കപ്പ് അനില്‍ നേമം. മ്യൂസിക് ആന്‍ഡ് സൗണ്ട് ഡിസൈനര്‍ അനില്‍കുമാര്‍. ഗാനങ്ങള്‍ ഓ വി ഉഷ. കോസ്റ്റും ഡിസൈനര്‍ ബ്ലെസ്സി ആന്‍ഡ് അളകനന്ദ. എഡിറ്റിംഗ് ആന്‍ഡ് ഡി.ഐ.രഞ്ജിത്ത് രതീഷ്. ആക്ഷന്‍ കൊറിയോഗ്രഫി അഷ്റഫ് ഗുരുക്കള്‍. ഫൈനല്‍ മിക് ജിയോ പയസ്. സീജി& വി എഫ് എക്സ് ജോബിന്‍ ടി രാജന്‍. ടൈറ്റില്‍ ഗ്രാഫിക്സ് ചിത്രഗുപ്തന്‍. അസോസിയറ്റ് ഡയറക്ടേഴ്സ് അരുണ്‍രാജ്,ഷിബു കൊഞ്ചിറ. വി എഫ് എക്സ് മയില്‍ ടൈറ്റില്‍ സ്റ്റുഡിയോസ്. ഡിസൈന്‍ ഒക്ടോപ്പസ് മീഡിയ.
പി ആര്‍ ഒ എം കെ ഷെജിന്‍ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Anu B