അവൾക്ക് കുട്ടികളുമൊത്ത് വെക്കേഷന് ലോകം ചുറ്റാൻ സമയം ഉണ്ട്, ഇവിടെ വന്ന് എന്നെ കാണാൻ സമയം ഇല്ല!

ഏറെ ആരാധകർ ഉള്ള താരകുടുംബം ആണ് നടൻ സുകുമാരന്റേത്. മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം സിനിമയുമായി ബന്ധപ്പെട്ട് നിൽക്കുന്നവർ ആണ്. ഭാര്യ മല്ലികയും മക്കളായ ഇന്ദ്രജിത്തിനെയും പ്രിത്വിരാജിനെയും കൂടാതെ മരുമക്കളായ പൂര്ണിമയും സുപ്രിയയും എല്ലാം തന്നെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവർ ആണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. പലപ്പോഴും ഇവരിൽ ആരെങ്കിലും ഒരാൾ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് രസകരമായ കമെന്റുകളുമായി മാറ്റ് കുടുംബ അംഗങ്ങളും എത്താറുണ്ട്. ഇത് ആരാധകർക്ക് ഏറെ ഇഷ്ടവുമാണ്. പലപ്പോഴും മല്ലിക സുകുമാരനുമൊപ്പമുള്ള ചിത്രങ്ങൾ പൂർണിമ പങ്കുവെക്കാറുണ്ട്. മല്ലിക തനിക്ക് അമ്മായി ‘അമ്മ അല്ല, ‘അമ്മ ആണെന്ന് പൂർണിമ പറഞ്ഞിട്ടുണ്ട്. അത് പോലെ തന്നെ തനിക്ക് മരുമക്കൾ ഇല്ല എന്നും നാല് മക്കൾ ആണെന്നും മല്ലികയും പറഞ്ഞിട്ടുണ്ട്.

ഇപ്പോൾ വനിതാ ദിനത്തിൽ മല്ലികയും പൂര്ണിമായും നടത്തിയ രസകരമായ ലൈവ് വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മല്ലികയുടെ ആരാധകർക്ക് ചോദിക്കാനുള്ള ചില ചോദ്യങ്ങൾ ആണ് രസകരമായി പൂർണിമ ചോദിച്ചിരിക്കുന്നത്. അതിനെല്ലാം കൃത്യമായ മറുപടിയും മല്ലിക കൊടുത്തു. ഒരു ചോദ്യത്തിൽ പൂർണിമ ശരിക്കും പെട്ട് പോകുകയായിരുന്നുവെന്ന് പറയാം. എപ്പോഴെങ്കിലും പൂർണിമ തന്നെ അവഗണിക്കുന്നതായി തോന്നിയിട്ടുണ്ടോ എന്നാണു മല്ലികയോട് ചോദിച്ചചോദ്യം. അതിനു വളരെ രസകരമായ രീതിയിൽ തന്നെയാണ് മല്ലിക മറുപടിയും നൽകിയത്. ഓണത്തിനും ക്രിസ്തുമസിനും സമ്മർ വെക്കേഷനുമെല്ലാം കുട്ടികളുമായി ലോകം ചുറ്റാൻ സമയം ഉണ്ട്, നാല് ദിവസം അവരുമായി വന്നു തിരുവനന്തപുരത്ത് അമ്മയുടെ അടുത്ത് നില്ക്കാൻ പറഞ്ഞാൽ അവൾക്ക് സമയം ഇല്ല എന്നാണ് മല്ലിക നൽകിയ ഉത്തരം.

താൻ വന്നില്ലെങ്കിലും അതിനു പകരം ഇന്ദ്രൻ വരാറുണ്ടല്ലോ എന്നാണു പൂർണിമ തിരിച്ചു ചോദിച്ചത്. തനിക്ക് കുറെ നാളായി തന്റെ മക്കളെ തന്നെ കണ്ടു മടുത്തെന്നും ഇനി മരുമക്കളെയും കൊച്ചുമക്കളെയും കണ്ടാൽ മതിയെന്നും ആണ് മല്ലിക തമാശ രൂപേണ പറഞ്ഞത്.

Sreekumar

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

29 mins ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

1 hour ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

2 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

4 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

4 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

4 hours ago