Categories: Film News

അന്ന് അവിടെ നിന്നും ഇറങ്ങി വരാൻ കഴിയാത്ത അവസ്ഥ ആയിരുന്നു, ഇന്നായിരുന്നെങ്കിൽ ഞാനത് ചെയ്തേനെ

അഭിനയം കൊണ്ടും തന്റെ ജീവിതം കൊണ്ടും എല്ലാവര്ക്കും മാതൃകയാണ് മമ്‌താ മോഹൻദാസ്, തന്റെ വിഷമങ്ങളോ സങ്കടങ്ങളോ ഒന്നും തന്നെ ആരോടും പങ്കുവയ്ക്കാൻ താരം തയ്യാറാകാറില്ല, ഇപ്പോഴും ചിരിച്ച മുഖവുമായിട്ടായിരിക്കും മംമ്ത പ്രേക്ഷരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ടു തവണ ക്യാന്സറിനോട് പൊരുതി വിജയിച്ച താരമാണ് മമത, അന്നും തന്റെ വേദനകൾ എല്ലാം ഉള്ളിലടക്കി താരം വിജയിച്ചു. ഇപ്പോഴിതാ സിനിമയിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവത്തിന്റെ കുറിച്ച് മനസ്സ് തുറക്കുകയാണ് മംമ്ത.കുചേലൻ എന്ന ചിത്രത്തിൽ താൻ അഭിനയിച്ച പാട്ട് സീൻ ചിലകാരണങ്ങളാൽ വെട്ടി ചുരുക്കിയത് തന്നെ വല്ലാതെ വേദനിപ്പിച്ചു എന്നാണ് താരം ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

അന്നൊക്കെ ഞാന്‍ ഞാന്‍ പൊളിറ്റിക്കല്‍ കറക്റ്റനെസ്സ് നോക്കിമാത്രമായിരുന്നു അഭിനയിച്ചിരുന്നതെങ്കിൽ ആ സിനിമയിൽ ഞാൻ ഭാഗമാകില്ലായിരുന്നു. എന്റെ റോൾ മനസ്സിലായപ്പോൾ തന്നെ ആ സെറ്റില്‍ നിന്ന് ഞാന്‍‌ ഇറങ്ങിപ്പോയേനെ. പക്ഷേ അന്ന് അങ്ങനെ എനിക്ക് ചെയ്യാൻ കഴിയുമായിരുന്നില്ല. അത് കൊണ്ട് തന്നെ ഞാൻ അന്ന് ആ ചിത്രത്തിൽ അഭിനയിച്ചു.ആകെ ആ ചിത്രത്തിൽ എനിക് ഉണ്ടായിരുന്നത് ഒരേ ഒരു ഷോട്ട് മാത്രമായിരുന്നു. അത് എനിക്ക് വല്ലാതെ വിഷമം ഉണ്ടാക്കി. ഒരിക്കലും അങ്ങനെ അഭിനയിക്കേണ്ടി വരുമെന്ന് ഞാൻ കരുതിയതല്ല. അത് തന്നെയാണ് എന്നെ വല്ലാതെ വേദനിപ്പിച്ചതും. അവിടെ നിന്നും അഭിനയിച്ചതിന് ശേഷം തിരികെ വന്നതിനു ശേഷമാണ് എനിക്ക് രജനി സാറിനോടുള്ള ബഹുമാനം ഇരട്ടിയായത്.

കാരണം രജനി സാറിനെ പോലുള്ള ഒരു സൂപ്പർസ്റ്റാർ ഒരിക്കലും ചെയ്യാത്ത കാര്യം ആണ് അതിന് ശേഷം സാർ ചെയ്തത്.ഞാൻ അഭിനയിച്ചു തിരികെ പോയി കഴിഞ്ഞു എപ്പോഴോ ഒരു ദിവസം ആണ് ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വഴി ഞാൻ വളരെ വിഷമിച്ചാണ് സെറ്റിൽ നിന്ന് പോയതെന്ന് രജനിസാർ അറിഞ്ഞത്. സാർ ഉടൻ തന്നെ എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു ഈ കാര്യങ്ങൾ ഒന്നും തനിക് അറിയില്ലായിരുന്നു എന്ന്. അത് കൊണ്ട് മംമ്തയ്ക്ക് എന്തെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെകിൽ അത് ക്ഷമിക്കണം എന്നൊക്കെ അദ്ദേഹം എന്നോട് പറഞ്ഞു. അത് കേട്ടപ്പോഴേക്കും എനിക്ക് ശരിക്കും അത്ഭുതം തോന്നി. ഈ സംഭവങ്ങൾ ഒന്നും ഒരിക്കലും സാർ അറിഞ്ഞുകൊണ്ടായിരിക്കില്ല നടന്നതെന്ന് എനിക്കുറപ്പുണ്ട് എന്നൊക്കെ ഞാൻ സാറിനോട് പറഞ്ഞു. ശരിക്കും ഇത് പോലെയുള്ള നല്ല വ്യക്തികളുമായി സഹകരിക്കുമ്പോൾ നമുക്ക് ഒരുപാട് നല്ല അനുഭവങ്ങൾ ഉണ്ടാകാറുണ്ട് എന്നും താരം പറഞ്ഞു.

Sreekumar R