പ്രത്യേക തീറ്റയൊന്നും കൊടുത്തില്ല!! കൃഷിയും ഏലയ്ക്കായും ഒക്കെ തിന്നുതീര്‍ത്തു, ഒടുവില്‍ പശുവിനെ തന്നെ വില്‍ക്കേണ്ടി വന്നു- മമ്മൂട്ടി

മലയാളത്തിന്റെ മെഗാതാരമാണ് മമ്മൂട്ടി. കാര്‍ഷിക മേഖലയിലെ മികവിന് കൈരളി ടി വി നല്‍കുന്ന കതിര്‍ അവാര്‍ഡ് വിതരണത്തിനിടെ താരം പങ്കുവച്ച വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്. കഴിഞ്ഞദിവസം തിരുവനന്തപുരം ഹയ്യാത്ത് റീജന്‍സിയില്‍ നടന്ന ചടങ്ങി കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെച്ച് മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ ഭരത് മമ്മൂട്ടിയാണ് അവാര്‍ഡ് വിതരണം ചെയ്തത്.

കതിര്‍ അവാര്‍ഡിന് വേദിയൊരുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.
താനും ചെറിയ രീതിയില്‍ കൃഷി ചെയ്യുന്ന ആളാണ്. കതിര്‍ അവാര്‍ഡിന് അര്‍ഹരായവര്‍ക്ക് കഷ്ടപ്പാടിന്റെ കഥകളുണ്ടെന്നും മമ്മൂക്ക പറഞ്ഞു. അവാര്‍ഡ് വിതരണം ചെയ്തുകൊണ്ട് താരം പറഞ്ഞു.

തന്റെ കൃഷി തിന്നതിന് താന്‍ പശുവിനെ തന്നെ വിറ്റിട്ടുണ്ടെന്നും മമ്മൂക്ക രസകരമായി വേദിയില്‍ പറഞ്ഞു. ഞാന്‍ പശുവിന് പ്രത്യേകം തീറ്റയൊന്നും വാങ്ങിക്കൊടുത്തില്ല. വല്ല പുല്ലൊക്കെ കഴിക്കട്ടെയെന്നാണ് താന്‍ പറഞ്ഞിരുന്നത്. എന്നാല്‍ പശുവാകട്ടെ ഒടുവില്‍ തന്റെ കൃഷിയും ഏലയ്ക്കായും ഒക്കെ കടിച്ചുതിന്നാന്‍ തുടങ്ങി. അതോടെ അതിനെ വില്‍ക്കേണ്ടി വന്നെന്നും മമ്മൂക്ക പറയുന്നു.

മണ്ണിനോട് ചേര്‍ന്ന് നില്‍ക്കുന്ന അനുഭവങ്ങള്‍, കണ്ടുവളര്‍ന്ന കൃഷി എന്നിവയെ കുറിച്ചെല്ലാം സംസാരിക്കാന്‍ കഴിയുന്നത് ഇത്തരം വേദികളിലാണ്. ഇങ്ങനൊരു വേദി ഒരുക്കുന്നതില്‍ കൈരളിയുടെ പ്രവര്‍ത്തകര്‍ക്കൊപ്പം തനിക്കും സന്തോഷമുണ്ട്.

അവാര്‍ഡ് ജേതാക്കള്‍ അത്ഭുതകരമായ വ്യക്തികളാണ്. ഒരുപാട് വിജയികളെ കണ്ടിട്ടുണ്ട്. ജീവിതത്തില്‍ വിജയിച്ച, ജീവിത സാഹചര്യങ്ങള്‍ മാറ്റിമറിച്ച, അത്ഭുതം സൃഷ്ടിച്ച നിരവധി പേരെ കാണാറുണ്ട് അംഗീകരിക്കാറുണ്ട്. പക്ഷേ അവര്‍ പിന്നിട്ട വഴികള്‍ അവരുടെ അധ്വാനം, ത്യാഗം, പരിശ്രമമൊക്കെ അവരില്‍ നിന്നും നേരിട്ട് അറിയണം. എത്ര വര്‍ഷകാലം കൊണ്ടാണ് ഈ നിലയില്‍ എത്തിയതെന്ന് നമുക്ക് ബോധ്യപ്പെടുന്നത് അവിടെയാണ്.

കഠിനാധ്വാനവും പരിശ്രമവും, എത്ര പരാജയപ്പെട്ടാലും പരിശ്രമിച്ച് കയറി വിജയിച്ചവരുമാണ് ഇവിടുത്തെ ജേതാക്കള്‍. വൈറ്റ് കോളര്‍ ജോലികള്‍ നോക്കുന്നവര്‍ക്ക് വലിയ മാതൃകയാണ് അവര്‍. വലിയ പാടമോ സ്ഥലമോ അല്ല, കൃഷി ചെയ്യാനുള്ള മനസാണ് പ്രധാനം. ചെടി വളരുന്നതും പൂവിടുന്നതും കാണാനും അത് പറിച്ച് മറ്റൊരാള്‍ക്ക നല്‍കാനും മനസുണ്ടാവണം. മറ്റാരോ ഒക്കെ മണ്ണില്‍ പണിയെടുത്ത ഭക്ഷണമാണ് നമ്മള്‍ കഴിക്കുന്നത്. അവര്‍ ചേറില്‍ കാല്‍വയ്ക്കുന്നത് കൊണ്ടാണ് നമ്മള്‍ ചോറില്‍ കൈവയ്ക്കുന്നത്. കൃഷി ചെയ്യാന്‍ മനസുണ്ടാകണമെന്നും മമ്മൂട്ടി വ്യക്തമാക്കി.

Anu

Recent Posts

‘എന്റെ ബാഹുബലി 1 ആന്‍ഡ് 2’!! ഐക്കോണിക് പോസുമായി വിഘ്‌നേഷ് ശിവന്‍

ഏറെ ആരാധകരുള്ള താരദമ്പതികളാണ് തെന്നിന്ത്യന്‍ താരറാണി നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും. താരങ്ങളുടെ വിശേഷങ്ങറിയാനൊക്കെ ആരാധകര്‍ക്ക് ഏറെ താത്പര്യമാണ്. സോഷ്യലിടത്ത്…

12 mins ago

സുരേഷ് ഗോപി അങ്കിളും രാധിക ആന്റിയുമാണ് ഞങ്ങളുടെ അച്ഛനമ്മമാരിപ്പോള്‍, പദ്മരാജ് രതീഷ്

മക്കള്‍ക്ക് മാതാപിതാക്കളുടെ മുഖസാദൃശ്യം സാധാരണമാണ്. ചിലരൊക്കെ അച്ഛന്റെയോ അമ്മയുടെയോ അച്ചട്ടായി തന്നെ വരാറുണ്ട്. അങ്ങനെ മലയാള സിനിമയില്‍ ശ്രദ്ധേയരായ യുവതാരങ്ങളാണ്…

59 mins ago

മഹേഷ് കുഞ്ഞുമോന്റെ വീട്ടിലേക്ക് സര്‍പ്രൈസായെത്തി ജനപ്രിയ താരം!!

മലയാളത്തിലെ ഏറെ ആരാധകരുള്ള താരമാണ് മഹേഷ് കുഞ്ഞുമോന്‍. സിനിമാ താരങ്ങളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയുമെല്ലാം അനുകരിച്ച് കൈയ്യടി നേടുന്ന താരമാണ് മഹേഷ്.…

1 hour ago

ഏഷ്യാനെറ്റ് നല്‍കിയ ഫെയിം ആണ്!! മഴവില്‍ മനോരമയിലും ഫ്‌ലവേഴ്‌സിലും അഭിമുഖത്തിന് പോകരുതെന്ന് പറഞ്ഞു-സാബുമോന്‍

മലയാളത്തിലെ ഏറ്റവും വലിയ ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. സീസണ്‍ ആറും വിജയകരമായി പൂര്‍ത്തിയായിരിക്കുകയാണ്. സംഭവബഹുലമായ നൂറ്…

1 hour ago

ദിയ സനയെപ്പോലെയുള്ളവരുടെ കൂട്ടുകെട്ട് ജാസ്മിനെ മോശമായി ബാധിച്ചു ; കൊറിയൻ മല്ലു

ബി​ഗ് ബോസ് ആറാം  സീസൺ അവസാനിച്ചിട്ടും അതിന്റെ പ്രതിഫലങ്ങൾ തുടരുകയാണ്.  നൂറ് ദിവസം നീണ്ട പോരാട്ടത്തിന് ഒടുവിൽ സീസൺ ആറിന്റെ…

2 hours ago

മലയാള സിനിമയിൽ അടിച്ചുകേറിവന്ന താരമാണ് പൃഥ്വിരാജ്! നടന്  കുറിച്ച് റിയാസ് ഖാൻ

സോഷ്യൽ മീഡിയിൽ റിയാസ് ഖാന്റെ  ദുബായ് ജോസ് എന്ന കഥാപാത്രത്തിന്റെ അടിച്ചു  കേറിവാ എന്ന ഡയലോഗ് ഒരുപാട് ചർച്ച ആയ…

2 hours ago