മലയാള സിനിമയിലെ ക്യാപ്റ്റന്‍ ലൈന്‍ മാറി… ഇന്ന് എല്ലാം എല്ലാവര്‍ക്കും അറിയാം..!

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്ന പുഴു എന്ന സിനിമയിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഭീഷ്മപര്‍വ്വം, സിബിഐ 5 ദ ബ്രെയിന്‍ എന്നീ സിനിമകള്‍ക്ക് ശേഷമാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന സിനിമയായ പുഴു പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇപ്പോഴിതാ മലയാള സിനിമയ്ക്ക് ഉണ്ടായ മാറ്റങ്ങളെ കുറിച്ച് മമ്മൂക്ക പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്… പണ്ട് ഡയറക്ടര്‍ ചോദിക്കുന്നത് ഡേറ്റ് തരുമോ എന്നായിരുന്നു, എന്നാല്‍ ഇത് അത് മാറി.. ഒരു കഥ കേള്‍ക്കാമോ അല്ലെങ്കില്‍ ഒരു ത്രെഡ് കേള്‍ക്കാമോ എന്നാണ് ചോദിക്കുന്നത്.

ഇത് മലയാള സിനിമയ്ക്കുണ്ടായ വലിയൊരു മികച്ച മാറ്റമാണെന്ന് മമ്മൂട്ടി ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു. പുഴു എന്ന സിനിമയുടെ തുടക്കം മുതല്‍ പോലും താനും കൂടെയുണ്ടായിരുന്നു. തിരക്കഥ വായിച്ചല്ല പലപ്പോഴും സിനിമ തിരഞ്ഞെടുക്കുന്നത്.. സിനിമയെ കുറിച്ചുള്ള ത്രെഡ് കേട്ടാണ് വര്‍ക്ക് ചെയ്യുന്നത്. അതില്‍ ചിലത് നടക്കും എന്നും ചിലത് പോകും എന്നും അദ്ദേഹം പറയുന്നു.. ഇന്നത്തെ സിനിമയില്‍ ഒരു കൂട്ടായ്മ ഉണ്ട്. മറ്റേത് ഒരു ക്യാപ്റ്റന്‍ രീതി ആയിരുന്നു,ഡറക്ടര്‍, പ്രൊഡ്യൂസര്‍ മാത്രം ക്യാപ്റ്റന്‍ എന്ന് രീതി ഇന്ന് മാറി എന്നും ഇന്ന് എല്ലാ കാര്യവും എല്ലാവര്‍ക്കും അറിയാം എന്നും മമ്മൂട്ടി പറയുന്നു.

ഇപ്പോള്‍ സിനിമയുടെ ലൊക്കേഷന്‍ കാണാന്‍ പോലും ക്യാമറമാനൊപ്പം, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, എഡിറ്റര്‍, മ്യൂസിക് ഡയറക്ടര്‍, അങ്ങനെ ഒരു സംഘം തന്നെ ഉണ്ടാകും.. ചിലപ്പോള്‍ ആക്ടേഴ്‌സും കാണും.. അതിന്റെ റിസള്‍ട്ടും ഭയങ്കരമാണ്. പണ്ട് ഡയറക്ടറും പ്രൊഡ്യൂസറും ആണ് എല്ലാം തീരുമാനിക്കുന്നത്. എന്നാല്‍ ഇന്ന് ആ രീതികളൊക്കെ മാറി എന്നാണ് അദ്ദേഹം പറയുന്നത്.

അതോടൊപ്പം ഒടിടി പ്ലാറ്റ് ഫോമുകള്‍ മലയാള സിനിമയ്ക്ക് വലിയ നേട്ടങ്ങളാണ് ഉണ്ടാക്കി കൊടുക്കുന്നത് എന്നും.. ഇന്ത്യയില്‍ തന്നെ ഇപ്പോള്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് മലയാളം സിനിമയാണെന്നും ഉള്ളടക്കത്തില്‍ നമ്മള്‍ മറ്റുള്ളവരെക്കാള്‍ കുറച്ച് മുന്‍പിലാണെന്നും അദ്ദേഹം അഭിമുഖത്തിലൂടെ കൂട്ടിച്ചേര്‍ത്തു.

Rahul

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

1 hour ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

3 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

3 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago