മമ്മൂട്ടി ഇനി മഹേഷ് നാരായണനൊപ്പം!!

തുടർച്ചയായ ഹിറ്റുകൾ സമ്മാനിക്കുകയാണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. ഒരുപിടി പുതിയ പ്രൊജക്റ്റുകളും നടന്റേതായി അണിയറയിൽ ഒരുങ്ങുകയാണ്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനൊപ്പം മമ്മൂട്ടി ഒന്നിക്കാൻ ഒരുങ്ങുകയാണ് എന്നാണ്.മഹേഷ് മമ്മൂട്ടിയെ നേരിട്ട് കണ്ട് പുതിയ പ്രൊജക്റ്റിനേക്കുറിച്ച് സംസാരിച്ചുവെന്നാണ് അറിയാൻ കഴിയുന്നത്.

മമ്മൂട്ടിയ്ക്ക് സ്റ്റോറിലൈൻ ഇഷ്ടപ്പെട്ടുവെന്നും തിരക്കഥയുമായി മുന്നോട്ട് പോകാൻ പറഞ്ഞതായാണ് വിവരം. അതേ സമയം കമൽ ഹാസനൊപ്പം മഹേഷ് സിനിമ ചെയ്യാൻ ഒരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അഭിപ്രായ ഭിന്നതകളെ തുടർന്നാണ് സിനിമ ഉപേക്ഷിച്ചതെന്ന വാർത്തകളും വന്നിരുന്നു. എന്നാൽ ആ റിപ്പോർട്ടുകൾ തെറ്റാണെന്ന് മഹേഷ് നാരായൺ അറിയിച്ചിരുന്നു.

നിലവിൽ മമ്മൂട്ടി’കണ്ണൂർ സ്‌ക്വാഡ്’ ഫൈനൽ ഷെഡ്യൂളിലാണ് . ഛായാഗ്രഹകൻ റോബി വർഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ നിർമ്മാണം മമ്മൂട്ടി കമ്പനി ആണ്. ജിയോ ബേബിയുടെ ‘കാതൽ; ദി കോർ’ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ സിനിമയാണ് തമിഴ് നടി ജ്യോതികയാണ് സിനിമയിലെ നായിക. കൂടാതെ ബിലാലിന്റെ ഷൂട്ട് ആരംഭിക്കുമെന്നും പറയുന്നുണ്ട്.ക്രിസ്റ്റഫറാണ് ഒടുവിൽ ഇറങ്ങിയ മമ്മൂട്ടി ചിത്രം.

 

Aiswarya Aishu