താരപുത്രി ഭാഗ്യ സുരേഷിന്റെ വിവാഹത്തിനോടൊപ്പം വിവാഹത്തില്‍ പങ്കെടുത്ത താരങ്ങളും വൈറലായിരിക്കുകയാണ്. താരങ്ങളുടെയെല്ലാം പ്രതികരണങ്ങളും ശ്രദ്ധേയമാകുകയാണ്. ഇപ്പോഴിതാ ഭാഗ്യയുടെ വിവാഹ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ഹൈലൈറ്റ് വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. അതില്‍ ശ്രദ്ധേയമായിരിക്കുന്നത് താരരാജാക്കന്മാരാണ്. താരപുത്രിയുടെ വിവാഹം മൊബൈലില്‍ പകര്‍ത്തുന്ന താരങ്ങളാണ് വീഡിയോയുടെ ആകര്‍ഷണം.
മാജിക് മോഷന്‍ മീഡിയയാണ് താരപുത്രിയുടെ വിവാഹം പകര്‍ത്തിയിരിക്കുന്നത്. ഗുരുവായൂര്‍ അമ്പലത്തില്‍ നടന്ന വിവാഹത്തിന്റെയും തുടര്‍ന്നു നടന്ന വിരുന്നിന്റെയും ഭാഗങ്ങളാണ് വീഡിയോയിലുള്ളത്. വിവാഹത്തിന്റെ മനോഹരദൃശ്യങ്ങള്‍ ഏറെ സന്തോഷത്തോടെ മൊബൈലില്‍ പകര്‍ത്തുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും.
ബിസിനസുകാരനായ ശ്രേയസാണ് ഭാഗ്യയുടെ വരന്. ഭാഗ്യയുടേയും സഹോദരന് ഗോകുലിന്റെയും അടുത്ത സുഹൃത്താണ് ശ്രേയസ്. കൊച്ചിയില്‍ വച്ചായിരുന്നു താരപുത്രിയുടെ റിസപ്ഷന് നടന്നത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…