ഭാഗ്യയുടെ വിവാഹം മൊബൈലില്‍ പകര്‍ത്തി മമ്മൂട്ടിയും മോഹന്‍ലാലും!!

താരപുത്രി ഭാഗ്യ സുരേഷിന്റെ വിവാഹത്തിനോടൊപ്പം വിവാഹത്തില്‍ പങ്കെടുത്ത താരങ്ങളും വൈറലായിരിക്കുകയാണ്. താരങ്ങളുടെയെല്ലാം പ്രതികരണങ്ങളും ശ്രദ്ധേയമാകുകയാണ്. ഇപ്പോഴിതാ ഭാഗ്യയുടെ വിവാഹ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ഹൈലൈറ്റ് വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. അതില്‍ ശ്രദ്ധേയമായിരിക്കുന്നത്…

താരപുത്രി ഭാഗ്യ സുരേഷിന്റെ വിവാഹത്തിനോടൊപ്പം വിവാഹത്തില്‍ പങ്കെടുത്ത താരങ്ങളും വൈറലായിരിക്കുകയാണ്. താരങ്ങളുടെയെല്ലാം പ്രതികരണങ്ങളും ശ്രദ്ധേയമാകുകയാണ്. ഇപ്പോഴിതാ ഭാഗ്യയുടെ വിവാഹ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ഹൈലൈറ്റ് വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. അതില്‍ ശ്രദ്ധേയമായിരിക്കുന്നത് താരരാജാക്കന്മാരാണ്. താരപുത്രിയുടെ വിവാഹം മൊബൈലില്‍ പകര്‍ത്തുന്ന താരങ്ങളാണ് വീഡിയോയുടെ ആകര്‍ഷണം.

മാജിക് മോഷന്‍ മീഡിയയാണ് താരപുത്രിയുടെ വിവാഹം പകര്‍ത്തിയിരിക്കുന്നത്. ഗുരുവായൂര്‍ അമ്പലത്തില്‍ നടന്ന വിവാഹത്തിന്റെയും തുടര്‍ന്നു നടന്ന വിരുന്നിന്റെയും ഭാഗങ്ങളാണ് വീഡിയോയിലുള്ളത്. വിവാഹത്തിന്റെ മനോഹരദൃശ്യങ്ങള്‍ ഏറെ സന്തോഷത്തോടെ മൊബൈലില്‍ പകര്‍ത്തുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും.

ബിസിനസുകാരനായ ശ്രേയസാണ് ഭാഗ്യയുടെ വരന്‍. ഭാഗ്യയുടേയും സഹോദരന്‍ ഗോകുലിന്റെയും അടുത്ത സുഹൃത്താണ് ശ്രേയസ്. കൊച്ചിയില്‍ വച്ചായിരുന്നു താരപുത്രിയുടെ റിസപ്ഷന്‍ നടന്നത്.