‘അവന്‍ നിങ്ങളുടെ അരികിലേയ്ക്ക് വരുന്നു’, ക്രിസ്റ്റഫര്‍ പുതിയ പോസ്റ്റര്‍

മമ്മൂട്ടിയുടേതായി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് ‘ക്രിസ്റ്റഫര്‍’. ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉദയ് കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. തിയറ്റര്‍ റിലീസിന് തയ്യാറായിരിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. 27-ാം തീയതി ചിത്രത്തിന്റെ ഒരു അപ്‌ഡേറ്റ് ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. വൈകീട്ട് 6 മണിക്കാണ് സര്‍പ്രൈസ് പുറത്തു വിടുക. ചിത്രത്തിന്റെ ട്രെയിലറോ, ടീസറോ ആയിരിക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം. ‘മരണം ശ്വസിക്കുന്നവന്‍, അവന്‍ നിങ്ങളുടെ അരികിലേയ്ക്ക് വരുന്നു’ എന്ന കുറിപ്പോടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്.

‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ആര്‍ ഡി ഇല്യൂമിനേഷന്‍സ് എല്‍എല്‍പി ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ‘ക്രിസ്റ്റഫര്‍’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിന്‍ വര്‍ഗീസ് ആണ്.

പൊലീസ് ഉദ്യോഗസ്ഥന്‍ ആയിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍. കലാസംവിധാനം ഷാജി നടുവില്‍. വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, ചമയം ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, സൗണ്ട് മിക്‌സിങ് രാജകൃഷ്ണന്‍ എം ആര്‍, സൗണ്ട് ഡിസൈന്‍ നിധിന്‍ ലൂക്കോസ്, കളറിസ്റ്റ് ഷണ്‍മുഖ പാഡ്യന്‍, ഡി ഐ മോക്ഷ പോസ്റ്റ്, പിആര്‍ഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, സ്റ്റില്‍സ് നവീന്‍ മുരളി, ഡിസൈന്‍ കോളിന്‍സ് ലിയോഫില്‍ എന്നിവരാണ് മറ്റ് പ്രവര്‍ത്തകര്‍.

Gargi