തിരിച്ച് പോകാനുള്ള വണ്ടികൂലിയെന്നു പറഞ്ഞാണ് പ്രൊഡക്ഷൻ കൺട്രോളർ ആ തുക എനിക്ക് തന്നത്!

മലയാള സിനിമയിലെ താര രാജാവാണ് മെഗാസ്റ്റാർ മമ്മൂട്ടി. 1971 ൽ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി സിനിമയിലേക്ക് എത്തിയ താരം വളരെ പെട്ടന്ന് തന്നെ മലയാള സിനിമയിൽ സൂപ്പർസ്റ്റാർ പദവി നേടിയെടുക്കുകയായിരുന്നു. അതിനു ശേഷം 1973 ൽ അഭിനയിച്ച കാലചക്രം എന്ന ചിത്രത്തിലും അധികം ശ്രദ്ധിക്കപ്പെടാത്ത വേഷത്തിൽ ആണ് മമ്മൂട്ടി എത്തിയത്. പതിയെ പതിയെ മമ്മൂട്ടിയെ തേടി പ്രാധാന്യമുള്ള അവസരങ്ങൾ എത്തുകയായിരുന്നു. ഇപ്പോൾ മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷകളിലും തനറെ സാനിദ്യം അറിയിച്ചിരിക്കുകയാണ് താരം. വർഷങ്ങൾ കൊണ്ട് താരം തേടിയ താരപദവി ചെറുതല്ല. ലക്ഷക്കണക്കിന് ആരാധകർ ഉള്ള താരം മികച്ച ചിത്രങ്ങളുമായി വീണ്ടും വീണ്ടും ആരാധകരുടെ മുന്നിൽ എത്തിക്കൊണ്ടിരിക്കുകയാണ് . ദി പ്രീസ്റ്റ് ആണ് മമ്മൂട്ടിയുടേതായി ഒടുവിൽ ഇറങ്ങിയ ചിത്രം. ചിത്രം മികച്ച അഭിപ്രായങ്ങൾ നേടി തിയേറ്ററിൽ മുന്നേറുകയാണ്. ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് മമ്മൂട്ടി.

നിരവധി ചോദ്യങ്ങൾക്ക് മമ്മൂക്ക രസകരമായ മറുപടികൾ കൊടുത്തിരുന്നു. കേരളത്തിലെ എത്രമത്തെ ധനികൻ ആണ് തങ്ങൾ എന്ന് അവതാരകൻ ചോദിച്ചു. അങ്ങനെ എത്രമത്തെ ആൾ ആണെന്നൊന്നും അറിയില്ല. അത്യാവിശം ജീവിക്കാനുള്ള ചുറ്റുപാടുകൾ ഒക്കെ ഉള്ള ആൾ ആണ് താൻ. പണം ചിലവാക്കുന്നതിനും എനിക്ക് മടിയൊന്നും ഇല്ല. സിനിമയിൽ നിന്ന് പണം അത്യാവിശം ലഭിക്കുന്നത് കൊണ്ട് ചിലവാക്കുന്നതിനും പ്രയാസം ഇല്ല. എത്രമത്തെ ധനികൻ ആണെന്ന് ചോദിച്ചാൽ അതൊന്നും ഞാൻ ഇത് വരെ നോക്കിയിട്ടില്ല. എന്തായാലും ആദ്യ പതിനായിരത്തിൽ കാണില്ല. ആദ്യ ഒരു ലക്ഷത്തിലും കാണില്ല. അത് എനിക്ക് ഉറപ്പാണ് എന്ന് ആണ് മമ്മൂട്ടി പറഞ്ഞ മറുപടി.

ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് കിട്ടിയ പ്രതിഫലം അൻപത് രൂപയാണ്. വീട്ടിൽ പോകാനുള്ള വണ്ടിക്കൂലി എന്ന് പറഞ്ഞാണ് ആ അൻപത് രൂപ പ്രൊഡക്ഷൻ കൺട്രോളർ എന്റെ കയ്യിൽ തന്നത്. രണ്ടു മൂന്ന് പത്തിന്റെ നോട്ടും കുറച്ച് ചില്ലറകളും ആയിരുന്നു അത്. ആ ദിവസം എനിക്ക് ഇന്നും ഓര്മ ഉണ്ട്. ആ പ്രൊഡക്ഷൻ കൺട്രോളർ ഇന്ന് ജീവിച്ചിരിപ്പില്ല എന്നും അദ്ദേഹം പറഞ്ഞു.

Sreekumar R