അബ്രഹാം ഓസ്‌ലറിൽ ജയറാമിനൊപ്പം ഗസ്റ്റ് റോളിൽ മമ്മൂട്ടിയും?

മലയാളത്തിൽ ഗംഭീര വേഷത്തിൽ തിരിച്ചെത്താൻ എത്താൻ ഒരുങ്ങുകയാണ് നടൻ ജയറാം. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്ലർ’ എന്ന ചിത്രത്തിലാണ് ജയറാം ഇനി അഭിനയിക്കാൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വൻ മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെട്ടത്.മെഡിക്കൽ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഒരു ക്രൈം ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്.

ഇപ്പോഴിതാ ചിത്രത്തിൽ ഗസ്റ്റ് റോളിൽ മമ്മൂട്ടിയും എത്തും എന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ സജീവമാവുന്നത്. ചിത്രത്തിലെ സുപ്രധാനമായ വേഷമാകും ഇത്. 15 മിനിറ്റോളം നീളുന്ന രംഗങ്ങളാകും മമ്മൂട്ടിക്ക് ഉണ്ടാവുക എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. എന്നാൽ ഈ വാർത്തയെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.

അതേസമയം, അബ്രഹാം ഓസ്ലറിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഡോ. രൺധീർ കൃഷ്ണന്റേതാണ് തിരക്കഥ.അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് തേനി ഈശ്വറാണ് .ഒരു മരണവും അതിന് ശേഷമുള്ള അന്വേഷണമാണ് ചിത്രം. ഏറെ ദുരുഹതകളും സസ്പെൻസുമൊക്കെ നിറഞ്ഞ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും അബ്രഹാം ഓസ്ലർ എന്ന സിനിമ.

Aiswarya Aishu