Categories: Film News

‘ദളപതി 68’ വെങ്കട് പ്രഭുവിനൊപ്പം; അനൗൺസ്‌മെൻറ് വീഡിയോ പങ്കുവച്ച് താരം!

തന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി ദളപതി വിജയ്. ഹിറ്റ്‌മേക്കർ വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ ദളപതി 68 ഒരുങ്ങുന്നു എന്നതാണ് പുതിയ അപ്‌ഡേറ്റ്. തന്റെ സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന്റെ അനൗൺസ്‌മെൻറ് വീഡിയോ വിജയ് പങ്കുവച്ചിട്ടുണ്ട്. എജിഎസ് എന്റർടൈൻമെന്റ്‌സ് ആണ് ദളപതി 68 എന്ന ചിത്രം നിർമ്മിക്കുന്നത്.

സംവിധായകൻ വെങ്കട്ട് പ്രഭു നേരത്തെ മാനാട്, മങ്കാത്ത, ചെന്നൈ 600028 എന്നീ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. വെങ്കട്ടും വിജയിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദളപതി 68.യുവൻ ശങ്കർ രാജയാണ് ദളപതി 68ന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നണ് അറിയുന്നത്.

ദളപതി 68 2024ൽ റിലീസ് ചെയ്യുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. നിലവിൽ ലോകേഷ് കനരാജിന്റെ ലിയോയിലാണ് വിജയ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് ശേഷം ദളപതി 68ൽ ജോയിൻ ചെയ്യുമെന്നാണ് വിവരം. ലിയോയുടെ ചെന്നൈ ഷെഡ്യൂളിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.തൃഷ ആണ് ചിത്രത്തിൽ നായിക.മാസ്റ്ററിന് ശേഷം ലോകേഷ് കനരാജും വിജയിയും ഒന്നിക്കുന്ന സിനിമയാണ് ലിയോ

 

Aiswarya Aishu