മമ്മൂക്ക എന്ന് പറഞ്ഞാൽ ആരാധകർക്ക് ജീവനാണ്. ആരാധകരെ കാണാൻ മമ്മൂട്ടി പറ്റുമ്പോഴെല്ലാം സമയം കണ്ടെത്താറുണ്ട്. “സിനിമകൾ കാണുകയും ആർത്തു വിളിക്കുകയും ആർത്തുല്ലസിക്കുകയും ബഹളം വയ്ക്കുകയും ഒക്കെ ചെയ്യുന്ന ആളുകളെ ഒന്നും എനിക്കറിയില്ല. ഞാനൊന്നും ഒരുപകാരവും അവർക്ക് ചെയ്തിട്ടില്ല. അങ്ങനെ ഉള്ള അവരുടെ സ്നേഹം കിട്ടുക എന്നത് വളരെ മഹാഭാഗ്യം ആണ്” – ഇങ്ങനെ ഒരിക്കൽ തന്റെ ആരാധകരെ കുറിച്ച് മമ്മൂക്ക പറഞ്ഞിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു ഫാൻ വീഡിയോ പുറത്ത് വരുമ്പോൾ ഈ വാക്കുകൾ തന്നെയാണ് ചർച്ചയാകുന്നത്.
മമ്മൂട്ടിയുടെ പിആർഒ ആയ റോബർട്ട് കുര്യാക്കോസ് ആണ് വീഡിയോ പങ്കുവച്ചത്. സ്പെഷ്യൽ ചൈൽഡ് ആണ് മമ്മൂട്ടിയുടെ ആരാധിക. മമ്മൂട്ടിയെ കണ്ട ആരാധിക മനംമറന്ന് തുള്ളിച്ചാടുന്നതും അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. ഒപ്പം വില്ലന്മാർക്കിട്ട് നല്ല ഇടി കൊടുക്കണമെന്നും ആരാധിക പറയുന്നുമുണ്ട്. പ്രിയ ആരാധികയെ നെഞ്ചോട് ചേർത്ത് നിർത്തിയാണ് മമ്മൂട്ടി ചിത്രമെടുത്തത്. ഈ വീഡിയോ അതിവേഗം വൈറലായി കഴിഞ്ഞു.
ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…