‘വില്ലന്മാർക്കിട്ട് നല്ല ഇടി കൊടുക്കണേ ഇക്കാ…’; തുള്ളിച്ചാടി ആരാധിക, നെഞ്ചോട് ചേർത്ത് മഹാനടൻ; ഹൃദയം തൊടുന്ന വീഡിയോ

മമ്മൂക്ക എന്ന് പറ‍ഞ്ഞാൽ ആരാധകർക്ക് ജീവനാണ്. ആരാധകരെ കാണാൻ മമ്മൂട്ടി പറ്റുമ്പോഴെല്ലാം സമയം കണ്ടെത്താറുണ്ട്. “സിനിമകൾ കാണുകയും ആർത്തു വിളിക്കുകയും ആർത്തുല്ലസിക്കുകയും ബഹളം വയ്ക്കുകയും ഒക്കെ ചെയ്യുന്ന ആളുകളെ ഒന്നും എനിക്കറിയില്ല. ഞാനൊന്നും ഒരുപകാരവും…

മമ്മൂക്ക എന്ന് പറ‍ഞ്ഞാൽ ആരാധകർക്ക് ജീവനാണ്. ആരാധകരെ കാണാൻ മമ്മൂട്ടി പറ്റുമ്പോഴെല്ലാം സമയം കണ്ടെത്താറുണ്ട്. “സിനിമകൾ കാണുകയും ആർത്തു വിളിക്കുകയും ആർത്തുല്ലസിക്കുകയും ബഹളം വയ്ക്കുകയും ഒക്കെ ചെയ്യുന്ന ആളുകളെ ഒന്നും എനിക്കറിയില്ല. ഞാനൊന്നും ഒരുപകാരവും അവർക്ക് ചെയ്തിട്ടില്ല. അങ്ങനെ ഉള്ള അവരുടെ സ്നേഹം കിട്ടുക എന്നത് വളരെ മഹാഭാ​ഗ്യം ആണ്” – ഇങ്ങനെ ഒരിക്കൽ തന്റെ ആരാധകരെ കുറിച്ച് മമ്മൂക്ക പറഞ്ഞിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു ഫാൻ വീഡിയോ പുറത്ത് വരുമ്പോൾ ഈ വാക്കുകൾ തന്നെയാണ് ചർച്ചയാകുന്നത്.

മമ്മൂട്ടിയുടെ പിആർഒ ആയ റോബർട്ട് കുര്യാക്കോസ് ആണ് വീഡിയോ പങ്കുവച്ചത്. സ്പെഷ്യൽ ചൈൽഡ് ആണ് മമ്മൂട്ടിയുടെ ആരാധിക. മമ്മൂട്ടിയെ കണ്ട ആരാധിക മനംമറന്ന് തുള്ളിച്ചാടുന്നതും അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. ഒപ്പം വില്ലന്മാർക്കിട്ട് നല്ല ഇടി കൊടുക്കണമെന്നും ആരാധിക പറയുന്നുമുണ്ട്. പ്രിയ ആരാധികയെ നെഞ്ചോട് ചേർത്ത് നിർത്തിയാണ് മമ്മൂട്ടി ചിത്രമെടുത്തത്. ഈ വീ‍ഡിയോ അതിവേ​ഗം വൈറലായി കഴിഞ്ഞു.