വന്ദനദാസിന്റെ പിതാവിനെ നേരിൽ കണ്ടു ആശ്വസിപ്പിച്ചു നടൻ മമ്മൂട്ടി

നാടിനെ മുഴുവൻ വിറങ്ങലിപ്പിച്ച ഒരു വാർത്ത തന്നെയായിരുന്നു ഡോക്ടർ വന്ദന ദാസിന്റെ മരണം. കൊട്ടാരക്കരയിലെ താലൂക് ആശുപത്രീയിൽ ഡ്യൂട്ടിക്കിടയിൽ ആയിരുന്നു ഡോക്ടറെ  ക്രൂരമായി കൊലപ്പെടുത്തിയത്. നിരവധി പ്രമുഖർ വന്ദനക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ഒപ്പം ഡോക്ടറുടെ കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്യ്തു, ഇപ്പോൾ നടൻ മമ്മൂട്ടിയും വന്ദന ദാസിന്റെ പിതാവിനെ നേരിൽ കണ്ടു ആശ്വസിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രി എട്ടേകാലോടെ ആണ് താരം വന്ദനയുടെ വീട്ടിൽ എത്തുകയും പിതാവ് മോഹൻ  ദാസിനെ ആശ്വാസവാക്കുൾ കൊണ്ട് ആശ്വസിപ്പിക്കുകയും ചെയ്യ്തത്. അവിടെ പതിനഞ്ച് മിനിറ്റോളം വന്ദനയുടെ പിതാവുമായി ചിലവഴിച്ചു.

നടൻ അച്ഛൻ മോഹൻദാസിനോട് മകളെ ചോദിച്ചറിഞ്ഞതിനു  ശേഷം അമ്മ വസന്തകുമാരിയെ ആശ്വസിപ്പിച്ചു. മമ്മൂട്ടിയെ കൂടാതെ ചിന്ത ജെറോം, രമേശ് പിഷാരടി, നിർമാതാവ് ആന്റോ ജോസഫ് എന്നിവരും വന്ദനയുടെ വീട്ടിൽ എത്തുകയും കുടുംബത്തിന് ആശ്വാസ വാക്കുകൾ നൽകുകയും ചെയ്യ്തു.

 

 

 

Suji