ഭ്രമയുഗം എത്തുന്നത് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍!!

പ്രേക്ഷകര്‍ കാത്തിരിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം ഭ്രമയുഗം തീയറ്ററില്‍ എത്തുന്നത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് തന്നെയാണെന്ന് ഉറപ്പിച്ച് മമ്മൂട്ടിയും അണിയറ പ്രവര്‍ത്തകരും. ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. പുതിയ കാലഘട്ടത്തില്‍ ഇത്തരമൊരു സിനിമ ഇറക്കുന്നത് വലിയൊരു പരീക്ഷണം ആണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. മമ്മൂട്ടി എന്ന നടന്‍ ഒന്നും കാണാതെ ഇത്തരമൊരു ചിത്രം ഏറ്റെടുക്കില്ലെന്ന് ആരാധകര്‍ പറയുന്നു.

തന്റെ നടന വൈഭവം ഏതു ചിത്രത്തിലും ഊതിക്കാച്ചി എടുക്കുന്ന അസാമാന്യമായ മെയ് വഴക്കമാണ് മമ്മൂട്ടി എന്ന നടന്റെ മേന്മ. പുതിയ തലമുറയില്‍ ഉള്ളവര്‍ പോലും ചെയ്യാന്‍ മടിക്കുന്ന വേഷങ്ങള്‍ ഇരു കൈകളും നീട്ടി അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ ഉള്ള നടന്റെ വൈഭവം എടുത്തുപറയേണ്ടത് തന്നെയാണ്.

ചിത്രത്തിന്റെ പ്രമോഷന്‍ മെറ്റീരിയല്‍ ആദ്യം തന്നെ ബ്ലാക്ക് ആന്റ് വൈറ്റ് ആയിരുന്നു. ഫെബ്രുവരി 15നാണ് ചിത്രം തീയറ്ററില്‍ എത്തുക. കേരളത്തില്‍ മുന്നൂറില്‍ അധികം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. രാഹുല്‍ സദാശിവന്‍ ആണ് സംവിധായകനും തിരക്കഥാകൃത്തും. ഭൂതകാലം എന്ന ചിത്രത്തിനു ശേഷം രാഹുല്‍ സദാശിവന്‍ ചെയ്യുന്ന ചിത്രമാണിത്. സിദ്ധാര്‍ത് ഭരതന്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ മുടക്ക് മുതല്‍ 25 കോടിയാണ്.

Anu

Recent Posts

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

1 hour ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

3 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

8 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

9 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

9 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

9 hours ago