ഭ്രമയുഗം എത്തുന്നത് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍!!

പ്രേക്ഷകര്‍ കാത്തിരിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം ഭ്രമയുഗം തീയറ്ററില്‍ എത്തുന്നത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് തന്നെയാണെന്ന് ഉറപ്പിച്ച് മമ്മൂട്ടിയും അണിയറ പ്രവര്‍ത്തകരും. ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. പുതിയ കാലഘട്ടത്തില്‍ ഇത്തരമൊരു സിനിമ ഇറക്കുന്നത്…

പ്രേക്ഷകര്‍ കാത്തിരിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം ഭ്രമയുഗം തീയറ്ററില്‍ എത്തുന്നത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് തന്നെയാണെന്ന് ഉറപ്പിച്ച് മമ്മൂട്ടിയും അണിയറ പ്രവര്‍ത്തകരും. ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. പുതിയ കാലഘട്ടത്തില്‍ ഇത്തരമൊരു സിനിമ ഇറക്കുന്നത് വലിയൊരു പരീക്ഷണം ആണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. മമ്മൂട്ടി എന്ന നടന്‍ ഒന്നും കാണാതെ ഇത്തരമൊരു ചിത്രം ഏറ്റെടുക്കില്ലെന്ന് ആരാധകര്‍ പറയുന്നു.

തന്റെ നടന വൈഭവം ഏതു ചിത്രത്തിലും ഊതിക്കാച്ചി എടുക്കുന്ന അസാമാന്യമായ മെയ് വഴക്കമാണ് മമ്മൂട്ടി എന്ന നടന്റെ മേന്മ. പുതിയ തലമുറയില്‍ ഉള്ളവര്‍ പോലും ചെയ്യാന്‍ മടിക്കുന്ന വേഷങ്ങള്‍ ഇരു കൈകളും നീട്ടി അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ ഉള്ള നടന്റെ വൈഭവം എടുത്തുപറയേണ്ടത് തന്നെയാണ്.

ചിത്രത്തിന്റെ പ്രമോഷന്‍ മെറ്റീരിയല്‍ ആദ്യം തന്നെ ബ്ലാക്ക് ആന്റ് വൈറ്റ് ആയിരുന്നു. ഫെബ്രുവരി 15നാണ് ചിത്രം തീയറ്ററില്‍ എത്തുക. കേരളത്തില്‍ മുന്നൂറില്‍ അധികം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. രാഹുല്‍ സദാശിവന്‍ ആണ് സംവിധായകനും തിരക്കഥാകൃത്തും. ഭൂതകാലം എന്ന ചിത്രത്തിനു ശേഷം രാഹുല്‍ സദാശിവന്‍ ചെയ്യുന്ന ചിത്രമാണിത്. സിദ്ധാര്‍ത് ഭരതന്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ മുടക്ക് മുതല്‍ 25 കോടിയാണ്.