നാണക്കേട് കൊണ്ട് കോളേജിൽ ഒമർ ശരീഫ് എന്ന് ആണ് പേര് പറഞ്ഞത്

മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളിൽ ഒരാൾ ആണ് മമ്മൂട്ടി. നിരവധി ആരാധകർ ഉള്ള താരമാണ് മമ്മൂട്ടി. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം തന്റെ അഭിനയ ജീവിതത്തിനു അൻപത് വർഷങ്ങൾ പൂർത്തീകരിച്ചിരിക്കുകയാണ്. പ്രായം എഴുപത് കഴിഞ്ഞിട്ടും ഇന്നും യുവ താരങ്ങളെ വെല്ലുന്ന തരത്തിൽ ഉള്ള കഴിവും സൗന്ദര്യവുമാണ് താരത്തിനു ഉള്ളത്. വലിയ രീതിയിൽ തന്നെ മലയാള സിനിമയിൽ ആഘോഷിക്കപ്പെടുന്ന നടൻ ആണ് മമ്മൂട്ടി. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം തന്നെതന്റെ കഴിവ് തെളിയിച്ചിരിക്കുന്നത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും എല്ലാം മികച്ച പ്രകടനം കാഴ്ച വെച്ച് കൊണ്ട് തന്നെ മലയാള സിനിമ ഇന്ഡസ്ട്രിയെ ഉയർത്തി കാട്ടുന്നതിൽ മമ്മൂട്ടി വലിയ പങ്കു വഹിച്ചിട്ടുണ്ട്.

Mammootty’s new photos

മമ്മൂട്ടി എന്ന പേര്  മാത്രമായിരുന്നില്ല താരത്തിന് ഉണ്ടായിരുന്നത്. ഒമർ ശരീഫ് എന്നും മുഹമ്മദ് കുട്ടി എന്നും സജിൻ എന്നുമൊക്കെ നിരവധി പേരുകളിൽ ആണ് താരം അറിയപ്പെട്ടിരുന്നത്. മുഹമ്മദ് കുട്ടി എന്നായിരുന്നു താരത്തിന് യഥാർത്ഥ പേര്. എന്നാൽ കോളേജിൽ പഠിക്കുന്ന സമയത്ത് മുഹമ്മദ് കുട്ടി എന്ന തന്റെ പേര് പറയാൻ മമ്മൂട്ടിക്ക് നാണക്കേട് ആയിരുന്നു. മുഹമ്മദ് കുട്ടി എന്ന പേര് പഴഞ്ചൻ ആയിരുന്നു എന്നതാണ് മമ്മൂട്ടി തന്റെ പേരിൽ കണ്ട കുറ്റം. അത് കൊണ്ട് തന്നെ ഒമർ ശരീഫ് എന്ന പേര് ആണ് താരം സഹപാഠികളോട് പറഞ്ഞിരുന്നു. എന്നാൽ ഒരിക്കൽ തന്റെ കയ്യിൽ നിന്നും ഐഡന്റിറ്റി കാർഡ് താഴെ വീണു.

ഇത് മമ്മൂട്ടിയുടെ സീനിയർ ആയ സഹപാഠിക്ക് ആണ് കിട്ടിയത്. അദ്ദേഹം അതെടുത്ത് എടാ നീ മമ്മൂട്ടി ആണോടാ എന്ന് ഉറക്കെ ചോദിച്ചു. അതോടെ ആണ് മമ്മൂട്ടി എന്നപേര് മുഹമ്മദ് കുട്ടിക്ക് കിട്ടിയത്. സിനിമയിൽ വന്ന ശേഷവും സജിൻ എന്ന പേരിലും മമ്മൂട്ടി അറിയപ്പെട്ടിരുന്നു. ഇത് പോലെ ഒന്നിലധികം പേരിലറിയപ്പെട്ട മറ്റൊരു താരവും മലയാള സിനിമയിൽ വേറെ ഇല്ല എന്ന് പറയാം. സഹപാഠി തമാശയ്ക്ക് വിളിച്ച മമ്മൂട്ടി എന്ന പേര് തന്നെ അദ്ധെഹം പിന്നീട് സ്വീകരിക്കുകയായിരുന്നു.

Devika Rahul