തരം​ഗമായി ‘ഭ്രമയു​ഗം’ പോസ്റ്റർ ; മമ്മൂട്ടിയുടെ ഡെവിളിഷ് ലുക്കിന് പിന്നിലുള്ളത്

കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ എന്നും പുതുമ കണ്ടെത്താൻ ശ്രമിക്കുന്ന നടനാണ് മമ്മൂട്ടി. യഥാർത്ഥത്തിൽ തെരഞ്ഞെടുപ്പുകളാണ് ഒരു നടനെ സംബന്ധിച്ചിടത്തോളം അയാളുടെ നിലനിൽപ്പ് തന്നെ തീരുമാനിക്കുന്നത്. അനഗ്നെ നോക്കുമ്പോൾ  സമീപകാലത്ത് സിനിമകൾ കൊണ്ട് അത്ഭുതപ്പെടുത്തിയ നടനാണ് മമ്മൂട്ടി. ഓരോ കഥാപാത്രങ്ങളിലൂടെയും അദ്ദേഹം തീർത്തും വ്യത്യസ്തരായ മനുഷ്യരുടെ മനോവികാരങ്ങളെയാണ്  പ്രേക്ഷകന്റെ സിനിമാ സ്വപ്നങ്ങളിലേക്ക് വരച്ചിട്ടത്. അഭിനയത്തിൽ വേഷങ്ങളുടെ ദൈർഘ്യമോ പ്രാധാന്യമോ നോക്കാതെയാണ് മമ്മൂട്ടി എന്ന നടൻ  ആഗ്രഹങ്ങളുടെ പിന്നാലെ  സഞ്ചരിച്ചത് .ഏത് വേഷവും ചെയ്യാനുള്ള മമ്മൂട്ടിയുടെ തീരുമാനങ്ങൾ തന്നെയായിരുന്നു എല്ലാക്കാലവും സിനിമയിൽ ആ മനുഷ്യനെ വേറിട്ട് നിർത്തിയത്. താരപദവിയിൽ നിന്ന് താഴെയിറങ്ങാത്ത തെന്നിന്ത്യൻ ബോളിവുഡ് താരങ്ങൾ മമ്മൂട്ടിയെ കണ്ട് പഠിക്കണമെന്ന് പല നിരൂപകരും പറഞ്ഞിരുന്നു. എന്നും തന്നിലെ നടനെ പുതുക്കി കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ‘ഭ്രമയു​ഗം’ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. മമ്മൂട്ടിയുടെ  പിറന്നാൾ ദിനം എത്തിയ പോസ്റ്റർ കണ്ട് മലയാളികൾ ഒന്നടങ്കം പറഞ്ഞു ‘ഇത് പൊളിക്കുമെന്നു ‘.കറ പുരണ്ട പല്ലുകൾ, നരപടർന്ന താടിയും മുടിയും ഒറ്റ മുണ്ടും ധരിച്ച് ബ്ലാക് ആൻഡ് വൈറ്റ് ലുക്കിയാണ് ഭ്രമയു​ഗം പോസ്റ്ററിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. ഡെവിളിഷ് ലുക്കിലുള്ള ചിരിയാണ് പോസ്റ്ററിലെ ഹൈലൈറ്റ്. ദുർമന്ത്രവാദിയായിട്ടാകും മമ്മൂട്ടി സിനിമയിൽ എത്തുകയെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. ഇതിനോട് ചേർത്തു വയ്ക്കുന്ന തരത്തിലാണ് പോസ്റ്ററും ആ ചിരിയും. മമ്മൂട്ടിയുടെ ലുക്കിനൊപ്പം തന്നെ പോസ്റ്ററിന്റെ ഡിസൈനും ക്വാളിറ്റിയും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. തരം​ഗമായി മാറിയ ഈ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത് ഏസ്തറ്റിക് കുഞ്ഞമ്മ എന്ന കമ്പനിയാണ്. ഇപ്പോഴിതാ ഈ മമ്മൂട്ടിയുടെ ലുക്കിന് പിന്നൽ നടന്ന കാര്യങ്ങളെ കുറിച്ച് പറയുകയാണ് കമ്പനിയുടെ ക്രിയേറ്റീവ് ഹെഡും ഫൗണ്ടറുമായ അരുൺ അജികുമാർ. സിനിമാ കൂട്ടിനോട് ആയിരുന്നു അരുൺ അജികുമാർന്റെ പ്രതികരണം. ഈ ലോക്കിന് പിന്നിൽ  ഒരുതരത്തിലുള്ള പ്ലാനോ കാര്യങ്ങളോ ഇല്ലായിരുന്നു എന്നാണു അരുൺ സജികുമാർ പറയുന്നത്.പക്ഷെ ഒരു ലുക്ക് ആൻഡ് ഫീൽ,  ക്യാമ്പയിൻ എങ്ങനെ ആകണം എവിടെ എത്തണം എന്നതിനെ പറ്റി ഐഡിയ ഉണ്ടായിരുന്നു. പോസ്റ്ററിന്റെ  ഒരു സ്കെച്ചും കാര്യങ്ങളും നിർമാതാവിനും സംവിധായകനും കാണിച്ചു കൊടുത്തു.

അവർ ചില സജക്ഷൻസ് പറഞ്ഞുവെന്നും.അപ്പോഴും തങ്ങൾക്കൊരു ഐഡിയ ഉണ്ടായിരുന്നുവെന്നും . ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതുമയുള്ളതും അതോടൊപ്പം ഒരു ഇന്റർനാഷണൽ സ്റ്റാന്റേർഡ് കൊടുക്കണം എന്നും , ഇന്ത്യൻ സിനിമ എന്നതിലുപരി ഒരു ഹോളിവുഡ് ലെവലിൽ ഒള്ളതുമായ ഒന്ന് ചെയ്യണം എന്ന് ആയിരുന്നു ഉണ്ടായിരുന്നത് എന്നാണ് അരുൺ പറയുന്നത്.മീഡിയം ഫോർമാറ്റിൽ തന്നെ ഷൂട്ട് ചെയ്യണമെന്ന്  നിർബന്ധം ഉണ്ടായിരുന്നു. പിന്നീട്  ഇക്കാര്യം മമ്മൂക്കയോട് സംസാരിച്ചു.ടെസ്റ്റ് ഷൂട്ടും കാണിച്ചു. അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. മമ്മൂക്ക അടിപൊളിയായിടുള്ള കുറേ പോസ് തന്നു.അതിൽ ബെസ്റ്റ് തെരഞ്ഞെടുക്കുക എന്നതായിരുന്നു ടാസ്ക് എന്നാണ് അരുൺ സജികുമാർ പറയുന്നത്.മമ്മൂക്ക കുറെ ചിരിയും വളരെ അമർഷവും ഒക്കെ പോസ് തന്നു. 10 മിനിറ്റിൽ കാര്യം കഴിഞ്ഞു.എടുത്ത ഫോട്ടോസ് എല്ലാം കണ്ട് ഹാപ്പി ആയിട്ടാണ് അദ്ദേഹം പോയത്. മമ്മൂക്ക ഇമ്പ്രവൈസ് ചെയ്തപ്പോഴാണ് ഒരു ക്യാരക്ടറൈസേഷൻ കൂടെ അതിൽ വന്നത്. ഈവിൾ ആയിട്ടുള്ള ചിരിയൊക്കെ മമ്മൂക്ക തന്നെ കഥാപാത്രം ഉൾക്കൊണ്ട് കൊണ്ട് ഇട്ടതാണ്. ആ കണ്ണിന്റെ തീവ്രതയും ചിരിയുടെ പവറും ഒക്കെയാണ് ആ പോസ്റ്ററിന്റെ ലൈഫ്”, എന്നാണ് അരുൺ സജികുമാർ  പറഞ്ഞത്.  എന്തായാലും പോസ്റ്റർ ആരാധകരും ഹേറ്റേഴ്സും ഒന്നടങ്കം ഏറ്റെടുത്തുണ്ട് .

Revathy