മമ്മൂട്ടിയ്ക്ക് തുല്യം മമ്മൂട്ടി മാത്രം..!! എല്ലാ ഭാവങ്ങളും മമ്മൂക്കയുടെ കയ്യില്‍ ഭദ്രം..! വൈറലായി വീഡിയോ

ചെയ്തുവെച്ച ഓരോ കഥാപാത്രങ്ങളെയും അതിന്റെ പൂര്‍ണതയില്‍ എത്തിച്ചിട്ടുണ്ടെങ്കില്‍..ഓരോ വേഷത്തെയും സിനിമാ പ്രേമികള്‍ ഇന്നും ഓര്‍മ്മകളില്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ടെങ്കില്‍ ആ വേഷങ്ങള്‍ വെള്ളിത്തിരയില്‍ എത്തിച്ച ആ അതുല്യ പ്രതിഭയുടെ പേര് മമ്മൂട്ടി എന്ന് തന്നെയായിരിക്കണം. മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂക്ക. അഭിനയ ജീവിതത്തില്‍ അമ്പതാണ്ടുകള്‍ പിന്നിടുന്ന ഈ താരം ഇതിനോടകം തന്നെ ഒരുപാട് ജിവനുള്ള കഥാപാത്രങ്ങളെ ആരാധകര്‍ക്കിടയില്‍ സൃഷ്ടിച്ച് കഴിഞ്ഞു.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന ചില കഥാപാത്രങ്ങളെയും ഭാവങ്ങളെയും കോര്‍ത്തിണക്കിയുള്ള ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഭാവങ്ങള്‍ ഏതുമാകട്ടെ അതെല്ലാം ഈ കൈകകളില്‍ ഭദ്രമാണെന്ന് ഒരിക്കല്‍ കൂടി ആ വീഡിയോ പ്രേക്ഷകരെ ഓര്‍മ്മിപ്പിക്കുകയാണ്. നടന്‍ അജു വര്‍ഗീസാണ് തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി ഈ വീഡിയോ പങ്കുവെച്ചത്.

പിന്നീട് ആരാധകരും ഈ വീഡിയോ ഏറ്റെടുത്തു. തമിഴ് ആന്തോളജി ചിത്രം നവരസയുടെ സംഗീതമാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. മാജിക്കല്‍ എന്ന തലക്കെട്ടോടെയാണ് അജു വീഡിയോ പങ്കുവച്ചത്. നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തുന്നത്. ശൃങ്കാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ഭീഭത്സം, അത്ഭുതം, ശാന്തം

എന്നീ നവരസങ്ങളും തന്റെ കഥാപാത്രത്തിലേക്ക് ആവാഹിച്ചെടുത്ത അദ്ദേഹത്തിന്റെ വീഡിയോ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ്. ഇപ്പോഴും പുതിയ പുതിയ കഥാപാത്രങ്ങളെ തന്റെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനുള്ള തിരക്കിലാണ് മമ്മൂക്ക.

 

 

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago