സിംഗപ്പൂരില്‍ നിന്നും മാസ് ലുക്കില്‍ മമ്മൂട്ടി!!

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി യുവതാരങ്ങളെ പോലും വെല്ലുന്ന ലുക്കിലാണ് എത്താറുള്ളത്. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുതപ്രതിഭാസമാണ് മെഗാതാരം. താരത്തിന്റെ പുതിയ ചിത്രം ഭ്രമയുഗം ബ്ലോക്ബസ്റ്റര്‍ ഹിറ്റായിരുന്നു.

രാഹുല്‍ സദാശിവനൊരുക്കിയ ഹൊറര്‍ ചിത്രത്തില്‍ കൊടുമണ്‍ പോറ്റിയായെത്തിയാണ് താരം നമ്മളെ വിസ്മയിപ്പിച്ചത്. രൗദ്രതയും നിഗൂഢതകളും ഒളിപ്പിച്ച ഭ്രമയുഗം ഇപ്പോള്‍ ഒടിടിയിലും എത്തിയിരിക്കുകയാണ്. അഞ്ച് പതിറ്റാണ്ടായി വെള്ളിത്തിരയില്‍ വിസ്മയിപ്പിക്കുന്ന താരം ഇപ്പോഴും നാല്‍പതുകളിലാണെന്നെ ചിത്രങ്ങള്‍ പറയൂ.

അതുകൊണ്ടാണ് മെഗാതാരത്തിന്റെ ചിത്രങ്ങള്‍ വൈറലാവാറുള്ളത്. അത്തരത്തിലിതാ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ താരത്തിന്റെ പുതിയ ചിത്രവും എത്തിയിരിക്കുകയാണ്. കൂളിംഗ് ഗ്ലാസും തൊപ്പിയും വച്ചുള്ള സ്റ്റൈലന്‍ ഡ്രസ്സിംഗുമായുള്ള മെഗാ താരത്തിന്റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

സിംഗപ്പൂരിലെ പ്രസിദ്ധമായ മെര്‍ലിയണ്‍ ലയണ്‍ ഫിഷ് പ്രതിമയുടെ അടുത്തുനിന്നുള്ളതാണ് താരത്തിന്റെ പുതിയ ചിത്രം. പതിവ് പോലെ മമ്മൂട്ടി ഞെട്ടിച്ചിരിക്കുകയാണ് താരം. എജ്ജാതി മനുഷ്യനാണ് ഇയാളെന്നൊക്കെയാണ് ആരാധകരുടെ സ്‌നേഹം നിറച്ചുള്ള കമന്റുകള്‍.