Film News

മമ്മൂട്ടി നിരസിച്ച ‘സാം അലക്സ്’ ; പൃഥ്വിരാജ് ഏറ്റെടുത്ത് വൻ ഹിറ്റാക്കി

മലയാളത്തിലെ എക്കാലത്തെയും ഹിറ്റായ ദൃശ്യത്തിലേക്ക് ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ ആണെന്നത് പരസ്യമായ കാര്യമാണ്. മമ്മൂട്ടി ദൃശ്യം തിരസ്‍കരിച്ചതിനെ തുടര്‍ന്നാണ് സംവിധായകൻ ജീത്തു ജോസഫ് മോഹൻലാലിനെ സമീപിച്ചത്. ദൃശ്യം വൻ ഹിറ്റാകുകയും ചെയ്‍തു. ജീത്തു ജോസഫ് മറ്റൊരു സിനിമയുടെ കഥയും കേള്‍പ്പിച്ചതും മമ്മൂട്ടി തിരസ്‍കരിച്ചു എന്നതും ചിലപ്പോള്‍ എല്ലാവര്‍ക്കും അറിയാത്ത ഒരു കാര്യമായിരിക്കും എന്നാണ് തോന്നുന്നത്. ജീത്തു ജോസഫ് മമ്മൂട്ടിക്കായി എഴുതിയ കഥ ആയിരുന്നു ഹിറ്റ് ചിത്രമായ മെമ്മറീസിന്റേതും. ജീത്തു ജോസഫ് മമ്മൂട്ടിയോട് മെമ്മറീസിന്റേ കഥ പറയുകയും ചെയ്‌തിരുന്നു. ചിത്രത്തിന്റെ  തിരക്കഥ മമ്മൂട്ടി ആവശ്യപ്പെടുകയും ചെയ്‍യ്തിരുന്നു. ജീത്തു ജോസഫ് മെമ്മറീസിന്റെ ഫുള്‍ തിരക്കഥ മമ്മൂട്ടിക്ക് വായിക്കാൻ നല്‍കുകയും ചെയ്‍തു.

എന്നാല്‍ മമ്മൂട്ടിക്ക് മെമ്മറീസ് കണ്‍വിൻസായി തോന്നിയിരുന്നില്ല. പിന്നീട് മെമ്മറീസ് പൃഥ്വിരാജിലേക്ക് എത്തുകയായിരുന്നു. സിനിമാ വൻ ഹിറ്റാകുകയും ചെയ്തിരുന്നു. ദിലീപിനെ നായകനാക്കി  മൈ ബോസ് എന്ന ചിത്രം സംവിധാനം ചെയ്തതിനു ശേഷം ജിത്തു ജോസഫ്  രചനയും സംവിധാനവും നിർവഹിച്ച  സസ്പെൻസ് ത്രില്ലർ ചിത്രം കൂടിയായിരുന്നു മെമ്മറീസ്. മലയാളത്തിലെ എക്കാലത്തെയും സസ്‍പെൻസ് ത്രില്ലര്‍ ചിത്രമായി മാറുക കൂടിയായിരുന്നു മെമ്മറീസ്. 2013 ഓഗസ്ററ്  9നാണ് മെമ്മറീസ് പുറത്തിറങ്ങിയത്. പൃഥ്വിരാജ് സാം അലക്സ് എന്ന കഥാപാത്രമായിട്ടാണ് മെമ്മറീസില്‍ എത്തിയത്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത് സുജിത് വാസുദേവാണ്. ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിച്ചത് സൈജോ ജോണ്‍ ആയിരുന്നു. നന്ത വിഷന്റെ ബാനറിൽ പി.കെ.മുരളീധരൻ, ശാന്ത മുരളി എന്നിവരാണ് ചിത്രം നിർമ്മിച്ചത്.  പൃഥ്വിരാജിന്റെ മികച്ച ഒരു പൊലീസ് കഥാപാത്രമായി കൂടി ചിത്രത്തിലെ സാം അലക്സ് മാറുകയായിരുന്നു. പ്രകടനത്തില്‍ പൃഥ്വിരാജിന്റെ വേറിട്ട മുഖമായിരുന്നു ചിത്രത്തിലെ നായക വേഷം. ഭാര്യയുടെയും മകളുടെയും നിർഭാഗ്യകരമായ മരണത്തിന് ശേഷം മദ്യത്തിന് അടിമയാകുന്ന എസ്പി സാം അലക്സ് ഐപിഎസ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിച്ചത്. കൊലപാതക പരമ്പരകൾ അന്വേഷിക്കാൻ നിർബന്ധിതനാവുകയാണ് മദ്യപാനിയായ എസ്പി സാം അലക്സ് ഐപിഎസ്. ചിത്രത്തിന്റെ വിജയം പൃഥ്വിരാജ് സുകുമാരന്റെ ശ്രദ്ധേയമായ അഭിനയമികവിന്റെയും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളെ ഏറ്റെടുക്കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധതയുടെയും ക്രെഡിറ്റ് കൂടിയാണെന്ന് പറയാം.


മേഘ്‍ന രാജ്, രാഹുല്‍ മാധവ്, മിയ ജോര്‍ജ്, വിജയരാഘവൻ, ശ്രീജിത്ത് രവി, ശ്രീകുമാര്‍, സുരേഷ് കൃഷ്‍ണ, നെടുമുടി വേണു, പ്രവീണ, കോഴിക്കോട് നാരായണൻ നായര്‍, മധുപാല്‍, ജിജോയ്,  ഇര്‍ഷാദ്  തുടങ്ങി ഒട്ടേറെ താരങ്ങള്‍ പൃഥിരാജ് നായകനായി എത്തിയ മെമ്മറീസിലുണ്ടായിരുന്നു. വികാരങ്ങളുടെയും സസ്പെൻസിന്റെയും കഥ പറഞ്ഞ  മെമ്മറീസ് ഒരു സിനിമാറ്റിക് മാസ്റ്റർപീസായാണ് ജീത്തു ജോസഫ് അണിയിച്ചൊരുക്കിയത് , ഈ ചിത്രം സിനിമാപ്രേമികളുടെ മനസ്സിൽ ഇന്നും ശ്രദ്ധേയമായ സ്ഥാനം വഹിക്കുന്നു. ഇത് യഥാർത്ഥത്തിൽ മലയാളത്തിലെ അവിസ്മരണീയമായ ഒരു സിനിമാറ്റിക് ക്ലാസിക് ചിത്രമായി തന്നെ വിലയിരുത്തുന്നു.
നിരൂപകരിൽ നിന്ന് നല്ല അവലോകനങ്ങൾ നേടിയെടുത്തതിനൊപ്പം തന്നെ, ബോക്സ് ഓഫീസിൽ വാണിജ്യ വിജയമായി മാറുക കൂടിയായിരുന്നു മെമ്മറീസ്‌. മെമ്മറീസ് ഓഫ് മര്‍ഡേഴ്‍സെന്ന കൊറിയൻ ചിത്രത്തിലെ ചില ആശയങ്ങളും മലയാളത്തിൽ പുറത്തിറങ്ങിയ മെമ്മറീസിൽ  സ്വീകരിച്ചിരുന്നു. 2016 ൽ   ആരാത്തു സിനം  എന്ന പേരിൽ  തമിഴിലേക്ക് ഈ ചിത്രം റീമേക്ക് ചെയ്തു.

Sreekumar R