എന്റെ ഹാപ്പിനെസ്‌ കൂളിംഗ് ഗ്ലാസ്സോ, കാർ ഡ്രൈവിങ്ങോ അല്ല! തൻറെ ഹാപ്പിനെസ്സ് എന്താണെന്നു വെളിപ്പെടുത്തി മമ്മൂട്ടി 

Follow Us :

മമ്മൂട്ടി തന്റെ പുതിയ ചിത്രം ടർബോ യുടെ പ്രൊമോഷൻ വേളയിൽ തന്റെ ഏറ്റവും വലിയ ഹാപ്പിനെസ്സ് എന്താണെന്ന് തുറന്നു പറയുന്ന ഒരു അഭിമുഖമാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. കൂളിംങ് ഗ്ലാസും കാറും ഒന്നുമല്ല തന്റെ ഹാപ്പിനെസ്സ് , ഇതൊന്നുമില്ലെങ്കിലും സിനിമയാണ് തന്റെ വലിയ  ഹാപ്പിനെസ മമ്മൂട്ടി പറയുന്നു. കൂളിംഗ് ഗ്ലാസും, കാറുമൊക്കെ ഈ സിനിമ കൊണ്ടുതന്നതല്ലേ എന്നും നടൻ കൂട്ടിച്ചേർത്തു, താരത്തിന്റെ ഈ വാക്കുകൾ കേട്ട് ആരാധകരുടെ വലിയ കരഘോഷമാണുയർന്നത് ആ വേദിയിൽ.

എന്തായാലും ആരാധകരെ ആവേശം കൊള്ളിച്ച് ടര്‍ബോ സിനിമ പ്രൊമോഷനായി മമ്മൂട്ടി ഖത്തറിലെത്തിയതിന്റെ വീഡിയോയും  സോഷ്യല്‍ മീഡിയയിൽ ഇപ്പോൾ  വൈറലായിട്ടുണ്ട്, ഇത് മാസ് സിനിമയാണെന്ന് ഇപ്പോഴും ഞങ്ങൾക്ക് ബോദ്ധ്യമായിട്ടില്ല. വളരെ സ്വാഭാവികമായി സംഭവിക്കാവുന്ന ഒരു  സിനിമയാണ്. പക്ഷേ മാസ് രംഗങ്ങളൊക്കെ ഉണ്ട് എന്നും നടൻ വ്യക്തമാക്കി

നല്ല പ്രേക്ഷകർ ഉള്ളിടത്ത് മാത്രമാണ് നല്ല സിനിമകളുണ്ടാകുന്നത്. അവർ നല്ല സിനിമകൾ മാത്രം കാണുമ്പോൾ, സിനിമാപ്രവർത്തകരും നല്ല സിനിമകളുണ്ടാക്കാൻ നിർബന്ധിതരാകുന്നു. പ്രേക്ഷകർ മാറിയാൽ മാത്രമേ സിനിമ മാറുകയുള്ളൂ, മറ്റു ഭാഷകളിൽ, അവർക്ക് പ്രേക്ഷകരെ അറിയാത്തത് കൊണ്ടാണ് പരാജയപ്പെട്ടു പോകുന്നത് എന്നും  മമ്മൂട്ടി കമ്പനി ഒരു പുതിയ ചിത്രം പുറത്തിറക്കുമ്പോൾ അത് ഉയർന്ന നിലവാരമുള്ളതായിരിക്കണമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ടെന്നും  മമ്മൂട്ടി പറയുന്നു