സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും വളരെ അടുത്ത ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന താരമാണ് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി. പുറത്ത് ഭയങ്കര കര്‍ക്കശക്കാരന്റെ ലുക്കിലാണെങ്കിലും പ്രിയപ്പെട്ടവര്‍ക്കിടയില്‍ മമ്മൂക്ക വളരെ അടിച്ചുപൊളിയാണ്. കളിച്ചും ചിരിച്ചും അവര്‍ക്കൊപ്പം സമയം പങ്കിടാറുണ്ട്. ഇപ്പോഴിതാ മെഗാതാരത്തിന്റെ അത്തരം ഒരു വീഡിയോയാണ് സോഷ്യലിടത്ത് നിറയുന്നത്.
മമ്മൂട്ടിയുടെ കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളായ കണ്ണൂര്‍ സ്ക്വാഡ്, കാതല്‍ എന്നീ സിനിമകളുടെ വിജയാഘോഷ പരിപാടിക്കിടെയുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്. രണ്ട് സിനിമകളിലേയും അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും സക്സസ് മീറ്റിനെത്തിയിരുന്നു. എല്ലാവരെയും മമ്മൂട്ടി മൊമന്റോ നല്കി ആദരിക്കുകയും ചെയ്തു.
ഇതിനിടെ മൊമന്റോ വാങ്ങിക്കാന്‍ എത്തിയ അണിയപ്രവര്ത്തകരില് ഒരാള്‍ക്കൊപ്പമുള്ള രസകരമായ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. മൊമന്റോ വാങ്ങിക്കാന്‍ എത്തിയ യുവാവിന്റെ മുഖത്ത് കൂളിങ് ഗ്ലാസ് കണ്ടതോടെ അത് ഊരി മാറ്റാന്‍ താരം പറഞ്ഞു.
ഇടിവാങ്ങുമെന്ന് ആംഗ്യം കാണിക്കുന്നുണ്ട്. യുവാവ് ഗ്ലാസ് ഊരി ആദ്യത്തെ മൊമന്റോ സ്വീകരിച്ചു. രണ്ടാമത്തെ മൊമെന്റോ സ്വീകരിക്കുന്ന സമയത്ത് കൂളിങ് ഗ്ലാസ് വെക്കാനും മമ്മൂട്ടി ആവശ്യപ്പെടുന്നുണ്ട്. യുവാവുമായുള്ള മമ്മൂട്ടിയുടെ ഇടപെടല്‍ ചിരി നിറയ്ക്കുകയാണ്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…